ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 4×400 മിക്‌സഡ് റിലേയില്‍ ഇന്ത്യയ്‌ക്ക് ആദ്യ നാലിലേയ്‌ക്ക് കയറാനായില്ല. മലയാളി താരങ്ങളുടെ പരിശ്രമത്തിനിടയിലും ഏഴാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അമേരിക്കന്‍ നിര മൂന്ന് മിനിറ്റ് 9.34 സെക്കന്റില്‍ ലോകറെക്കോഡ് കുറിച്ച ട്രാക്കില്‍ ജമൈക്ക(3:11.78)സമയത്തില്‍ വെള്ളിയും ബഹ്‌റിന്‍ (3:11.82) സമയം കുറിച്ച് വെങ്കലവും കയ്യിലാക്കി.
മെഡല്‍ നിലവാരത്തിനടുത്തുപോലും എത്തിയില്ലെങ്കിലും (3:15.77) സെക്കന്റില്‍ ഫിനിഷ് ചെയ്തതോടെ ഈ സീസണിലെ മികച്ച സമയം കുറിക്കുകയും ചെയ്തു. ഇതേ നിര ഒളിമ്പിക്‌സിന് മുന്നേ തന്നെ യോഗ്യത നേടിക്കഴിഞ്ഞിരുന്നു.
മുഹമ്മദ് അനസ്,വിസ്മയ,ജിസ്‌ന മാത്യു,നോഹ നിര്‍മല്‍ ടോം എന്നീ ക്രമത്തിലാണ് ഇന്ത്യ ഓടിയത്.അനസിന്റെ മികവില്‍ മുന്നിലായിട്ടും രണ്ടും മൂന്നും ലാപ്പില്‍ വിസ്മയയ്‌ക്കും ജിസ്‌നയ്‌ക്കും വേഗം പിടിക്കാനായില്ല.ദോഹയിലെ ലോകചാമ്പന്യന്‍ഷിപ്പിലെ നിലവിലെ ഏറ്റവും മികച്ച ട്രാക്ക് പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.2018 ലെ ജക്കാര്‍ത്ത മീറ്റില്‍ ഇന്ത്യക്കായിരുന്നു സ്വര്‍ണ്ണം.















