ന്യൂഡല്‍ഹി : ജമ്മുകശ്മീരിലേയ്‌ക്ക് പഴയപോലെ അതിക്രമിച്ച് കടക്കാന്‍ പാക്കിസ്ഥാന്‍ പലതവണ ഇനി ആലോചിക്കുമെന്നും വേണ്ടിവന്നാല്‍ ഭീകരര്‍ക്കെതിരെ അതിര്‍ത്തികടന്നും തിരിച്ചടിക്കുമെന്ന് കരസേനാമേധാവി ബിപിന്‍ റാവത് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി.ഭാരതത്തിന്റെ അതിര്‍ത്തികളില്‍ സൈന്യം കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും റാവത് പറഞ്ഞു.ബാലാക്കോട്ടില്‍ ഭാരതസൈന്യം തകര്‍ത്തെറിഞ്ഞ ഭീകരക്യാമ്പുകള്‍ വീണ്ടും സജീവമായതിനെതിരെ പ്രതികരിക്കുകയായിരുന്നു റാവത്.
ബാലാക്കോട്ട് ആക്രമണം ശത്രുക്കളുടെ മനോഭാവത്തിന് നല്‍കിയ തിരിച്ചടിയാണ്. അത് എന്നുവരെ തുടരുന്നുവോ തിരിച്ചടി അതിനെ ആശ്രയിച്ചിരിക്കും.പ്രമുഖ ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാവത് പാകിസ്ഥാന്റെ രീതികള്‍ക്കെതിരെ പരാമര്‍ശിച്ചത്.പാകിസ്ഥാന്‍ സൈന്യം നേരിട്ട് ഭീകരരെ സഹായിക്കുകയാണ്. അവരെ മുന്‍നിര്‍ത്തിയുള്ള നിഴല്‍യുദ്ധമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഇനി ഒരു ഒളിച്ചുകളി സമ്മതിക്കില്ല. വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നടിക്കും.അതിനായി കരയിലും ആകാശത്തും ഭാരതം തയ്യാറാണ്,ജനറല്‍ റാവത് പാകിസ്ഥാന് ശക്തമായ സൂചനയാണ് നല്‍കിയത്.
ബാലാക്കോട്ടില്‍ ജെയ്‌ഷേ മുഹമ്മദ് ഏതാണ്ട് 500നടുത്ത് ഭീകരരെ എത്തിച്ചതായാണ് രഹസ്യാന്വേഷണ ഏജന്‍സി തെളിവുകള്‍ നല്‍കിയത്.നുഴഞ്ഞുകയറാന്‍ പലവിധം ആലോചിക്കുന്നു.ബാലാക്കോട്ട് സംഭവത്തിലൂടെ നിയന്ത്രണരേഖ എന്നത് ശത്രുക്കളുടെ ഇങ്ങോട്ടുള്ള മനോഭാവമനുസരിച്ച് മാറ്റിവരയ്‌ക്കപ്പെടും, ഒരു സംശയവുമില്ല. നമ്മള്‍ അപകടരേഖ മുന്നേകൂട്ടി വരച്ചുകഴിഞ്ഞു.ഒരിഞ്ച് പോലും വിട്ടുവീഴ്ച ചെയ്യില്ല. റാവത് വ്യക്തമാക്കി.
ആണവായുധം എന്നത് പ്രതിരോധത്തിന്റെ ഒരു സൂചകചിഹ്നമാണ്. ഒരു രാജ്യവും അത് ഉപയോഗിക്കാന്‍ ലോകസമൂഹം അനുവദിക്കില്ല. ലോകനയങ്ങളെക്കുറിച്ച് ഒന്നുമറിയാതെയാണ് പാകിസ്ഥാന്‍ പലതും വിളിച്ചുപറയുന്നത്,റാവത് പരിഹസിച്ചു. കശ്മീര്‍ താഴ്‌വര കഴിഞ്ഞ 30 വര്‍ഷത്തിനിടെ അനുഭവിക്കുന്ന ശാന്തത ഇതാദ്യമാണ്. താഴ്‌വരയ്‌ക്ക് പുറത്ത് താമസിക്കുന്നവര്‍ക്കും സാമാധാനം വേണം. അത് നിലനിര്‍ത്തലാണ് ല്കഷ്യം ബിപിന്‍ റാവത് സൂചിപ്പിച്ചു.















