ദോഹ: ജമൈക്കയുടെ വനിതാ ഇതിഹാസം ഷെല്ലി ആന്‍ ഫ്രേസര്‍ ലോക ചാമ്പ്യന്‍ ഷിപ്പിലെ വേഗതയേറിയ താരമായി മാറി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫ്രേസര്‍ നാലാം തവണയാണ് 100 മീറ്റില്‍ ചാമ്പ്യനാകുന്നത്.ഇതോടെ ആദ്യമായി നാലു സ്വര്‍ണ്ണം ചാമ്പ്യന്‍ഷിപ്പില്‍ നേടുന്ന താരമെന്ന ബഹുമതിയും ഫ്രേസര്‍ സ്വന്തമാക്കി. ഒരു കുഞ്ഞിന്റെ അമ്മയായ ശേഷമുള്ള മടങ്ങിവരവ് സ്വര്‍ണ്ണ നേ്ട്ടത്തോടെയായതിന്റെ ആഹ്ലാദത്തിലാണ് ഫ്രേസറും കരീബിയന്‍ ദ്വീപുകളും.
32 വയസ്സുകാരിയായ ഫ്രേസര്‍ 10.71 സെക്കന്റിലാണ് ഫിനിഷ് ലൈന്‍ തൊട്ടത്.10.83ലില്‍ പൂര്‍ത്തിയാക്കിയ ബ്രിട്ടന്റെ ഡൈനാ സ്്മിത്തിന് വെള്ളിയും ഐവറികോസ്റ്റിന്റെ മറിയാ ജോസേ താലൂ 10.90 സമയം കുറിച്ച് വെങ്കലും നേടി.
ഒളിമ്പിക്‌സില്‍ 2008ലും 2012ലും 100 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ താരമാണ് ഷെല്ലി ഫ്രേസര്‍.പുരുഷവിഭാഗത്തില്‍ ജമൈക്ക ട്രാക്കിന് സമ്മാനിച്ച പ്രതിഭയായ ഉസൈന്‍ ബോള്‍ട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ മുന്‍പ് നേടിയ 3 സ്വര്‍ണ്ണമാണ് ഇതുവരെ കരീബിയന്‍ സമൂഹത്തിന് അഭിമാനിക്കാനുണ്ടായിരുന്നത്.
ഇതിനിടെ 4X400 മിക്‌സഡ് റിലേയില്‍ അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സ് സുവര്‍ണ്ണ നേട്ടത്തോടെ ബോള്‍ട്ടിന്റെ റെക്കോഡ് മറികടന്നു.മീറ്റില്‍ ട്രാക്കിലെ തുടര്‍ച്ചയായി സ്ഥിരതപുലര്‍ത്തുന്ന താരമെന്ന നേട്ടമുള്ള അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സ് പങ്കാളിയായ മിക്‌സഡ് റിലേ ടീമാണ് 4X400 സ്വര്‍ണ്ണം നേടിയത്.ഇതോടെ ലോകവേദികളില്‍ 12 സുവര്‍ണ്ണ നേട്ടത്തോടെ ഉസൈന്‍ ബോള്‍ട്ടിനെ മറികടന്നിരിക്കുകയാണ് ഫെലിക്‌സ്.















