പൂഞ്ച് : അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാകിസ്ഥാന്‍.പൂഞ്ച് മേഖലയിലാണ് പാക് ഭീകരന്മാര്‍ നുഴഞ്ഞുകയറാനായി വെടിവെയ്പ്പ് നടത്തുന്നത്. ശ്രമം തിരിച്ചറിഞ്ഞ് അതിര്‍ത്തിയില്‍ സൈന്യം തിരിച്ചടിക്കുകയാണ്. പൂഞ്ച് ജില്ലയിലെ ഷാഹ്പൂര്‍,കിരനി സെക്ടറുകളിലാണ് പാക് ഭീകരര്‍ പാകിസ്താന്‍ സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി നിയമലംഘനം നടത്തുന്നത്.
ഇന്ന് രാവിലെ 7.45നാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് കനത്ത ഷെല്ലാക്രമണവും റോക്കറ്റാക്രമണവും പാക് ഭീകരര്‍ ആരംഭിച്ചത്.ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത് ജമ്മുകശ്മീരിലെത്തിയതിനെതിരെയുള്ള പ്രതിഷേധവും ആക്രമണത്തിന് പിന്നിലുള്ളതായി രഹ്‌സ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുള്ളതായി കരസേനയുടെ കശ്മീര്‍ വക്താവ് ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് പറഞ്ഞു.
ജൂലൈ മാസത്തില്‍ ഒരു പിഞ്ചുകുഞ്ഞടക്കം 10പേര്‍ കൊല്ലപ്പെട്ടിരുന്നു.രണ്ടുജില്ലകളിലായി പാകിസ്താന്‍ നിരന്തരം പ്രകോപനങ്ങളാണ് സൃഷ്ടിക്കുന്നത്.സൈനികമേധാവിയുടെ യാത്രയില്‍ യൂണിറ്റുകളിലെ തയ്യാറെടുപ്പ്,വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിലെ ഇന്ത്യന്‍ ഭാഗത്തുനിന്നുള്ള ഒരുക്കങ്ങളള്‍, പാകിസ്ഥാന് വേണ്ടി രഹസ്യമായി ആക്രമണം നടത്തുന്ന ട്രൂപ്പുകള്‍ എന്നീ കാര്യങ്ങളാണ് ചര്‍ച്ചചെയ്യപ്പെട്ടതെന്നും വക്താവ് ലഫ്.കേണല്‍ ദേവേന്ദര്‍ ആനന്ദ് അറിയിച്ചു.















