മുംബൈ: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി റണ്‍വേട്ടയില്‍ മറ്റൊരു റെക്കോഡ് തകര്‍ക്കുന്നതിന് ആദ്യ ടെസ്റ്റില്‍ത്തന്നെ സാധ്യത തെളിയുന്നു. ഇത്തവണത്തെ അവസരം മൂന്ന് വിഭാഗത്തിലുമായി 21000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകും.
ലാറയേയും സച്ചിനേയുമാണ് 281 റണ്‍സുകൂടി നേടിയാല്‍ വിരാട് പിന്നിലാക്കുക.മുന്‍ ഇതിഹാസങ്ങളേക്കാള്‍ സ്‌കോറിംഗ് വേഗതയില്‍ ബഹുദൂരം മുന്നിലാണ് നിലവില്‍ വിരാട്. സച്ചിന്‍ 473 ഇന്നിംഗ്‌സിലും വിന്‍ഡീസ് താരം ബ്രയാന്‍ ലാറ 485 ഇന്നിംഗ്‌സിലുമായി നേടിയ റണ്‍സിനടുത്ത് 432 ഇന്നിംഗ്‌സിലാണ് കോഹ്‌ലി എത്തിനില്‍ക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരെ 9 ടെസ്റ്റുകളാണ് വിരാട് ആകെ കളിച്ചിട്ടുള്ളത്. ഇതില്‍ രണ്ടു സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളും പെടും. ഇന്നാരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ വിരാട് കഴിഞ്ഞമാസം ആഷസ്സില്‍ സ്മിത്ത് നടത്തിയ വീരോചിതമായ ബാറ്റിംഗിന് മറുഭാഷ്യം രചിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.















