വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരെ ശക്തമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ സ്പിന്നര്‍ മുന്‍പ് നടത്തിയ പ്രസ്താവനയെ വിശദീകരിച്ച് രംഗത്ത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പ്രത്യേകിച്ച കാരണങ്ങളില്ലാതെ മാറ്റിനിര്‍ത്തപ്പെട്ടുവെന്ന പരാതികളെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് അശ്വിന്‍ പുറത്തെടുത്തത്.മുന്‍പ് കളിക്കാതിരുന്ന സമയത്ത് ടീം ഇന്ത്യയുടെ കളി ടിവിയില്‍പോലും കാണാറില്ലായിരുന്നുവെന്ന അശ്വിന്റെ പ്രസ്താവന ്ഏറെ ചര്‍ച്ചയായിരുന്നു.
ആദ്യടെസ്റ്റിന്റെ മൂന്നാം ദിവസം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പഴയ പ്രസ്താവന ചിലര്‍ ചൂണ്ടിക്കാട്ടിയതിനാണ് അശ്വിന്റെ മറുപടി വന്നത്.’ ഞാന്‍ രണ്ടുകുട്ടികളുടെ അച്ഛനാണ്. അവര്‍ ഒരുവിധത്തിലും രാത്രി എന്നെ ഉറക്കാറില്ല.പിന്നെ പകലുറങ്ങുന്നതിനിടെ എങ്ങിനെയാണ് കളികാണാന്‍ സമയമുണ്ടാക്കുക? അശ്വിന്‍ ചോദിച്ചു.
ടീമിന് പുറത്തിരിക്കുമ്പോള്‍ ഞാനും കളിച്ചിരുന്നെങ്കിലെന്ന് തീര്‍ച്ചയായും തോന്നും.ഏതൊരു താരത്തിനും ആ തോന്നല്‍ സ്വാഭാവികമാണ്.അത് ഒരു നിരാശയായി മാറാതിരിക്കാന്‍ ധാരാളം മറ്റ് കാര്യങ്ങള്‍ ഞാന്‍ ചെയ്തു.വായനയിലും കരകൗശല നിര്‍മ്മാണത്തിലും ശ്രദ്ധിച്ചു. അശ്വിന്‍ മാധ്യമങ്ങളോട് പറഞ്ഞു.















