Defence

ഭീഷണി വേണ്ട , പാക് പോർവിമാനത്തിന് കഴിയില്ല ഇസ്രായേൽ റഡാറിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യൻ അതിർത്തി കടക്കാൻ

ഇന്ത്യയെ ആക്രമിക്കുമെന്ന പാകിസ്ഥാന്റെ വാദത്തിൽ കഴമ്പില്ലെന്ന് പ്രതിരോധ വിദഗ്ധർ . കശ്മീർ വിഷയത്തിൽ ലോകരാജ്യങ്ങൾ കൈവിട്ട പാകിസ്ഥാനു പക്കൽ ഉള്ളത് പഴയ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ,വർഷങ്ങൾക്ക് മുൻപ് അമേരിക്ക നൽകിയ എഫ് 16 എസ് പോർവിമാനങ്ങളും,ചൈനയിൽ നിന്നെത്തിയ പഴയ പോർവിമാനങ്ങളുമാണ്.

പെട്ടെന്ന് തിരിഞ്ഞ് പറക്കാനുള്ള കഴിവ് , പെട്ടെന്ന് വേഗത കൂട്ടി എതിരാളിയെ സ്തബ്ധനാക്കാനുള്ള കഴിവ് , തുടർച്ചയായി തിരിയാനും മറിയാനുമുള്ള കഴിവ് തുടങ്ങിയവ ഘടകങ്ങളിൽ ഗ്രിപ്പനും എഫ് -22 വിനും ടൈഫൂണിനും പിറകിൽ അഞ്ചാമതാണ് പ്രതിരോധനിരയിൽ എഫ് -16 ന്റെ സ്ഥാനം.ഉപയോഗിക്കുന്ന ആയുധങ്ങളുടെ സംഹാരശേഷിയിലും മികവിലും വിശ്വാസ്യതയിലും ഇന്ത്യൻ ആയുധങ്ങളെ കടത്തിവെട്ടാൻ എഫ് 16 ന് കഴിയില്ല.

ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാൻ പഴയ മിറാഷ് വാങ്ങാനായി ഈജിപ്തുമായി ചർച്ച തുടങ്ങിയിട്ടുണ്ട് . ഈജിപ്ഷ്യൻ വ്യോമസേനയിൽ നിന്ന് ഇതിനകം വിരമിച്ച 36 മിറാഷ് 5 വാങ്ങാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈജിപ്തുമായി ചർച്ചകൾ അവസാന ഘട്ടത്തിലാണ് .

എന്നാൽ ഇന്ത്യയെ പോലെ ശക്തമായ പ്രതിരോധ നിരയുള്ള രാജ്യത്തെ അക്രമിക്കാൻ ഒരു അത്യാധുനിക ടെക്നോളജിയും തങ്ങളുടെ കൈയ്യിലില്ലെന്ന് റഡാറിന്റെ കാര്യത്തിൽ തന്നെ പാകിസ്ഥാൻ തെളിയിച്ചതാണ്.സർജിക്കൽ സ്ട്രൈക്ക്, ഇപ്പോൾ വ്യോമാക്രമണം എന്നിവ നടന്നിട്ടും പാക് വ്യോമസേന ഒരിക്കൽ പോലും അറിഞ്ഞില്ല.

ഏറ്റവും മുൻപന്തിയിലുള്ള ഇസ്രായേൽ റഡാറുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്.ഇതുകൂടാതെ ഡി ആർ ഡി ഒ സ്വന്തമായി വികസിപ്പിച്ച റഡാറുകളുമുണ്ട്.ഇസ്രയേൽ അതിർത്തി കടന്നു ഒരിക്കൽ പോലും ഭീകരര്‍ ആക്രമണം നടത്തിയ ചരിത്രമില്ല. കാരണം അവരുടെ റഡാർ, മറ്റു അതിർത്തി നിരീക്ഷണ സംവിധാനങ്ങൾ എന്നിവ സുസജ്ജമാണ്.അതാണ് ഇന്ത്യയും ഉപയോഗിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് ഇന്ത്യൻ അതിർത്തി കടന്നാൽ പിന്നെ പാക് വിമാനങ്ങൾ തിരിച്ചുപോകില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ പറയുന്നത്.ഇന്ത്യയുടെ വ്യോമാതിർത്തിയിലെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റഡാർ സംവിധാനങ്ങളെല്ലാം സജീവമാക്കിയിട്ടുണ്ട്.

സാങ്കേതികപരമായി ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ കണ്ണുവെട്ടി അതിർത്തി ലംഘിച്ചെത്തുക പാക് വിമാനങ്ങൾക്ക് അത്ര എളുപ്പമല്ല.കഴിഞ്ഞ ദിവസം ഇന്ത്യ ഉപയോഗിച്ചത് വ്യോമസേനയുടെ ഒരു ചെറിയ ശതമാനം ടെക്നോളജിയും സംവിധാനങ്ങളും മാത്രമാണ് .

പാകിസ്ഥാന്റെ വ്യോമപരിധിയിൽ പ്രവേശിക്കാതെ തന്നെ അവിടത്തെ കാര്യങ്ങൾ കൃത്യമായി ട്രാക്കു ചെയ്യാൻ നേത്ര വിമാനമാണ് മിറാഷ് പോർവിമാനങ്ങൾക്ക് കുതിക്കാൻ സുരക്ഷിത പാതയൊരുക്കിയത്.

റഡാറിന്റെയും മറ്റു ടെക്നോളജികളുടെയും സഹായത്തോടെ ശത്രുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ ശേഷിയുള്ള എയർബോൺ ഏർളി വാർണിങ് ആൻഡ് കൺട്രോൾ സിസ്റ്റം (അവാക്സ്) ആണ് ഈ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് നേത്ര വിമാനം വ്യോമസേനക്ക് കൈമാറിയത്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close