സാംബാ(ജമ്മുകശ്മീര്‍): ജമ്മുകശ്മീര്‍ സൈനിക സേവനമനുഷ്ഠിക്കാന്‍ തയ്യാറായി യുവാക്കളുടെ നീണ്ടനിര.ജമ്മുകശ്മീരിലെ പോലീസ് -അര്‍ദ്ധസൈനിക നിരയിലേയ്‌ക്കാണ് ആയിരക്കണക്കിന് യുവാക്കള്‍ അപേക്ഷിച്ചത്. അപേക്ഷകരില്‍ നിന്ന് അതിര്‍ത്തി മേഖലകളിലെ സുരക്ഷാജോലികള്‍ക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.ആദ്യ അപേക്ഷകരില്‍ 450പേര്‍ പെണ്‍കുട്ടികളാണ്.
ആദ്യഘട്ടത്തില്‍ അര്‍ദ്ധസൈനിക വിഭാഗത്തിലേയ്‌ക്ക് മാത്രം 450 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട 200 പേരുടെ പരിശീലനം നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ക്യാപ്റ്റന്‍ രാജ്‌സിംഗ് അറിയിച്ചു.രണ്ട് ബറ്റാലിയനുകള്‍ പൂര്‍ണ്ണമായും വനിതകളുടേതാണ്.അതും അതിര്‍ത്തി ജില്ലകളിലെ ആവശ്യത്തിനാണ് വേണ്ടിവരിക. ജമ്മുവിലെയും കശ്മീരിലെയും അഞ്ച് ജില്ലകളിലേയ്‌ക്കാണ് സേനാ-അര്‍ദ്ധസൈനിക വിഭാഗത്തിലേയക്ക്കൂടി ഇനി ആളെ വേണ്ടത്.
ഓരോ ഗ്രാമങ്ങളില്‍ നിന്നും യുവാക്കളെ സൗജന്യമായി പരിശീലിപ്പിച്ചാണ് സൈനിക ജോലിക്കായി തയ്യാറാക്കുന്നതെന്നും സിംഗ് പറഞ്ഞു.തുടര്ർന്ന് ഇവരെ ശാരീരിക ക്ഷമതയിലും എഴുത്തുപരീക്ഷയിലും പരിശീലിപ്പിക്കും. പോലീസിലേക്ക് മാത്രമായി നിലവില്‍ 70 പേരെകൂടി വേണ്ടിവരും. അതിനായി ഈ മാസം 22 വരെ അപേക്ഷകൊടുക്കാന്‍ അവസരമുണ്ടെന്നും അദ്ദേഹം അറിയിച്ചു.















