ന്യൂഡല്‍ഹി : എയര്‍സെല്‍ മാക്സിസ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി വിധി ചോദ്യം ചെയ്ത് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ്. ചിദംബരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതില്‍ ഹര്‍ജി നല്കി.
കേസില്‍ ചിദംബരത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും അതിനാല്‍ ചിദംബരത്തെ വിശദമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
കഴിഞ്ഞ മാസം അഞ്ചാം തീയ്യതിയാണ് എയര്‍സെല്‍ മാക്സിസ് കേസില്‍ ചിദംബരത്തിനും, കാര്‍ത്തി ചിദംബരത്തിനും മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഡല്‍ഹിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ വീതം കെട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
എയര്‍സെല്‍ -മാക്സിസ് ടെലികോം കമ്പനികളുടെ ലയനത്തില്‍ ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടെന്നാണ് കേസ്. 3,500 കോടി രൂപയുടെ വന്‍ ഇടപാടായിരുന്നു ഇരു കമ്പനികളും നടത്തിയത്. 600 കോടി രൂപയുടെ നിക്ഷേപത്തിനു അനുമതി നല്കാന് മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ ഉപസമിതിയാണ് ഇതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്. ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തത്.