തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സുശീല ഭട്ട്.ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന്റെ നയത്തെയാണ് മുന്‍ സ്പെഷ്യല്‍ പ്ലീഡര്‍ വിമര്‍ശിച്ചത്.കോടതിയില്‍ പണം കെട്ടിവച്ചുള്ള നടപടി സര്‍ക്കാറിനെ കുടുക്കുമെന്നാണ് വാദം.
‘ഹാരിസണ്‍ മലയാളത്തിന്റെ കേസ്സുകള്‍ മറ്റ പല ഭൂമികളിലും നിലനില്‍ക്കുന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് രീതി എല്ലായിടത്തും അവലംബിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.പാട്ടക്കരാര്‍ വ്യവസ്ഥ ലംഘിച്ച് തുടരുന്ന ഭൂമിയും സര്‍ക്കാരിലേക്ക് വരേണ്ടത് തുക നല്കി വാങ്ങുന്ന രീതിയാണ് നടക്കാന്‍ പോകുന്നത്. തത്വത്തില്‍ ഇത് ഒത്തുകളിയാണ്’ സുശീല ഭട്ട് വ്യക്തമാക്കി.
ഇഎഫ്എല്‍ എന്നത് വനഭൂമിയാണ്.ഈ ഭൂമി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതോടെ വ്യാജ പ്രമാണം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവരെ സഹായിക്കലാണ് നടക്കാന്‍ പോകുന്നതെന്ന് ഭട്ട് ആരോപിച്ചു.
നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഉന്നതതല യോഗത്തില്‍ ഉടമസ്ഥവകാശത്തിലെ തര്ക്കംഉള്ളപ്പോഴും ലാന്‍ഡ് അക്വിസിഷന്‍ ആക്ട് സെക്ഷന്‍ 77 പ്രകാരമാണ് തുക കോടതിയില്‍ കെട്ടിവച്ച് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത്.2633 ഏക്കര്‍ വനഭൂമിയാണ് ശബരിമല്ക്കായി സര്ക്കാഏറ്റെടുക്കുന്നത്.