മുംബൈ: കോണ്‍ഗ്രസ്സിനെ ഒപ്പംകൂട്ടിയുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തനവും നടത്താനില്ലെന്ന് ശരദ് പവാറിന്റെ മകളായ സുപ്രിയ സുലെ പറഞ്ഞു.മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ പ്രചാരണത്തിനിടെയാണ് സുപ്രിയയുടെ പരാമര്‍ശം.
കോണ്‍ഗ്രസ്സ്-എന്‍സിപി ലയനം പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതായി സുപ്രിയ വ്യക്തമാക്കി.ബ്ിജെപിയും ശിവസേനയും ശക്തമായി നില്ക്കുമ്പോള് ജയസാധ്യതക്കായി ലയിച്ചുകൂടെ എന്ന ചോദ്യത്തിനാണ് സുപ്രിയ മറുപടി പറഞ്ഞത്.
എന്‍സിപി-കോണ്‍ഗ്രസ്സ് ലയനം ഗുണകരമാകുമെന്ന തരത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് സുശീല്‍കുമാര്‍ ഷിന്‍ഡെ അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ അത് തള്ളിക്കൊണ്ട് അപ്പോള്‍തന്നെ ശരദ്പവാര്‍ രംഗത്ത് വന്നിരുന്നു.പ്രായം എനിക്കൊരു പ്രശ്നമല്ല.ബിജെപി-ശിവസേന സഖ്യത്തെ താന്‍ തൂത്തെറിയുമെന്നും പവാര്‍ പ്രസംഗിച്ചിരുന്നു.ഇതിനിടെ വന്‍ അഴിമതികണക്കുകള്‍ പുറത്തുവരികയും എന്‍ഫോഴ്മെന്റ് ശരദ്പവാറിനെതിരെയും അജിത് പവാറിനെതിരെയും കേസ്സ് എടുത്തിരിക്കുകയുമാണ്.