മലപ്പുറം: മലപ്പുറത്ത് വീണ്ടും നിരോധിത നോട്ടുകള്‍ പിടികൂടി. 1.75 കോടി രൂപ വിലമതിക്കുന്ന നിരോധിത നോട്ടുകളാണ് പോലീസ് പിടികൂടിയത്.
കൊളത്തൂരിലെ നിഹ്മ ഫർണിച്ചർ കേന്ദ്രീകരിച്ചു പണം കൈമാറാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കൊളത്തൂർ എ എസ് പി ശ്രീഷ്മയും സംഘവും പിടികൂടിയത്.
വടകര സ്വദേശികളായ കുനിയിൽ അഷ്റഫ്, സുബൈർ, കൊളത്തൂർ സ്വദേശികളായ മുഹമ്മദ് ഇർഷാദ്, സാലിഹ് ഫാമിസ്, ചെർപ്പുളശേരി സ്വദേശി മുഹമ്മദ് അഷ്റഫ്, വളാഞ്ചേരി സ്വാദേശി സിയാദ് എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
നോട്ട് അസാധുവാക്കലിന് പിന്നാലെ പെരിന്തല്‍മണ്ണയില്‍ നിന്ന് മാത്രം 20 കോടിയോളം രൂപയുടെ നിരോധിത നോട്ടുകളാണ് പിടികൂടിയത്.