മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ക്ക് ഒപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആകാംക്ഷയിലാണ് യുവനടന് സണ്ണി വെയ്ന്‍. സമൂഹമാധ്യമങ്ങളിലൂടെ സണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജുവിനൊപ്പമുള്ള ചിത്രവും സണ്ണി വെയ്ന്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
രജിഷ വിജയന് കേന്ദ്രകഥാപാത്രമായി എത്തിയ ‘ജൂണ്‍’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ സണ്ണി വെയ്ന്‍ ചിത്രം. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്മാന് ഒപ്പമായിരുന്നു സണ്ണി വെയ്നിന്റെയും മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ കുരുടി എന്ന കഥാപാത്രം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായകനും വില്ലനുമായി സണ്ണി സിനിമാ രംഗത്ത് സജീവമായിരുന്നു. കായംകുളം കൊച്ചുണ്ണിയിലെ കേശവന് എന്ന കഥാപാത്രം അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അസുരന്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ മഞ്ജു ചിത്രം.ചിത്രത്തിലെ മഞ്ജുവിന്റെ അഭിനയം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. രണ്ടാം വരവില്‍ ഇതുവരെ മഞ്ജു അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച കഥാപാത്രം എന്നാണ് അസുരനിലെ കഥാപാത്രത്തെ നിരൂപകര്‍ വിശേഷിപ്പിച്ചത്.