റെക്കോര്‍ഡ് ഭേദിച്ച് ജോക്കര്‍ ജൈത്രയാത്ര തുടരുന്നു. ചിത്രം റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിട്ടപ്പോള്‍ ടിക്കറ്റ് വില്‍പ്പനയില്‍ മാത്രം നേടിയത് 90 കോടി ഡോളറാണ്. ഏകദേശം 6347 കോടി രൂപ. സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രവും ജോക്കര്‍ തന്നെയാണ്.
ആറു കോടി ഡോളര്‍ മുതല്‍ മുടക്കിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. അമ്പത് കോടി വരെ ലാഭം പ്രതിക്ഷിച്ച അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചു കൊണ്ടാണ് ജോക്കറിന്റെ വിജയം. തിയേറ്ററുകള്‍ വിടുമ്പോഴേക്കും 95 കോടി ഡോളര്‍(6699 കോടി രൂപ) കളക്ഷന്‍ ജോക്കര്‍ നേടുമെന്നാണ് നിരീക്ഷണങ്ങള്‍.
ജീവിതത്തില്‍ ഉടനീളം അപമാനവും പരിഹാസവും ഏറ്റുവാങ്ങി തോറ്റുപോയ കോമേഡിയന്‍ ആര്‍തര്‍ ഫ്ളെക്സ് ഒടുവില്‍ നഗരത്തെ വിറപ്പിക്കുന്ന ജോക്കറായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. ഹിറ്റ്മേക്കര് ടോഡ് ഫിലിപ്സാണ് ചിത്രം സംവിധാനം ചെയ്തത്. ടൊറന്റോ വെനീസ് ഫിലി ഫെസ്ററിവലുകളില്‍ പുരസ്ക്കാരങ്ങള്‍ നേടിയ ആദ്യ കോമിക് ചിത്രം കൂടിയാണിത്.