മുംബൈ: അക്കൗണ്ട് ഉടമ അറിയാതെ നടന്ന 56 ഇടപാടുകളില്‍ അക്കൗണ്ടില്‍ നിന്നും നഷ്ടമായത് മൂന്നര ലക്ഷം രൂപ. മുംബൈ സ്വദേശിനിയായ യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് മൂന്നര ലക്ഷം രൂപ നഷ്ടമായത്. വിദേശത്തു നിന്നാണ് ഇടപാടുകള്‍ നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരിക്കുന്നത്.
ഒടിപി ആവശ്യപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള കോളോ സന്ദേശമോ ലഭിച്ചിട്ടില്ലെന്നാണ് യുവതിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. വിദേശത്ത് നിന്നും മുന്‍പൊരിക്കലും കാര്‍ഡ് ഉപയോഗിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. അടുത്തിടെ ഓണ്‍ലൈന്‍ വെബ്സൈറ്റുകള്‍ ഉപയോഗിച്ചിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു.
പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ആര്‍ബിഐ മാനദണ്ഡം അനുസരിച്ച് ഇടപാടുകള്‍ വിദേശത്ത് വെച്ച് നടന്നിട്ടുണ്ടെങ്കില്‍ അക്കൗണ്ട് ഉടമയ്ക്ക് തുക തിരികെ നല്‍കുമെന്നും സൈബര്‍ വിദഗ്ധന്‍ വിക്കി ഷാ പറഞ്ഞു.