ടാറ്റൂ ഭ്രാന്ത് മൂത്ത് കണ്ണിൽ വരെ ടാറ്റൂ ചെയ്യാൻ തുടങ്ങിയാലോ , അതിനെ കുറിച്ചുള്ള അനുഭവങ്ങളാണ് ഓസ്ട്രേലിയൻ സ്വദേശിനി ആംബർ ലൂക്ക് പങ്ക് വച്ചത് . 2020 നുള്ളിൽ തന്റെ ശരീരം മുഴുവൻ ടാറ്റൂ കൊണ്ട് നിറയണമെന്ന ആഗ്രഹത്താലാണ് ലൂക്ക് കണ്ണിലും ടാറ്റൂ ചെയ്തത് . 16-)0 വയസ്സിലാണ് ആംബർ ആദ്യമായി ടാറ്റു ചെയ്തത്. പിന്നീട് ടാറ്റു ചെയ്യുന്നത് ശീലമായി.
ഇതിനിടയിലാണ് കണ്ണിലും ടാറ്റൂ ചെയ്യാമെന്ന ആശയം വന്നത് . തുടർന്ന് നീല നിറം കണ്ണിന്റെ വെള്ളയിൽ ടാറ്റൂ ചെയ്തു . ശരീരത്തിന്റെ പല ഭാഗങ്ങളിൽ ടാറ്റു ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അനുഭവിക്കാത്ത വേദനയാണ് ലൂക്കിനെ കാത്തിരുന്നത് .
‘ ആ നിമിഷത്തെ കുറിച്ച് ഓർക്കാൻ പോലും ധൈര്യമില്ല , മഷി കണ്ണിനുള്ളിൽ എത്തിയപ്പോൾ പത്ത് ഗ്ലാസ് കഷ്ണങ്ങൾ കൊണ്ട് കണ്ണിൽ വരഞ്ഞതു പോലെയാണ് തോന്നിയത്. മൂന്നാഴ്ചയോളം കാഴ്ചശക്തി ഇല്ലാതാവുകയും ചെയ്തു ‘ – ആംബർ പറഞ്ഞു .
ടാറ്റൂ ചെയ്ത ആർട്ടിസ്റ്റ് കൂടുതൽ ആഴത്തിൽ ചെയ്തതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും അല്ലെങ്കിൽ കാഴ്ചശക്തി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നും ആംബർ കൂട്ടിച്ചേർത്തു . എന്തായാലും ഇപ്പോഴും നീല നിറത്തിലാണ് ലൂക്കിന്റെ കണ്ണുകൾ