ന്യൂഡല്‍ഹി: സുപ്രീം കോടതിയ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ്
രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ സന്തോഷമുണ്ട്. സുപ്രീം കോടതി വിധി ക്ഷേത്രം നിര്‍മ്മിക്കാനുള്ള വാതിലുകള്‍ തുറക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഐക്യകണ്ഠേനേയാണ് വിധി പ്രസ്താവിച്ചത്. അയോദ്ധ്യയിലെ തര്ക്കഭൂമിഹിന്ദു വിശ്വാസികള്‍ക്ക് പൂര്‍ണമായും വിട്ട് നല്കിയ അന്തിമ വിധിയാണ് സുപ്രീ കോടതിയുടേത്. തര്‍ക്ക ഭൂമിയില്‍ മുസ്ലീങ്ങള്‍ക്ക് അവകാശമില്ലെന്നും പള്ളി നിര്‍മ്മിക്കാന്‍ തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ചേക്കര്‍ ഭൂമി വിട്ടു നല്‍കാനും വിധിയില്‍ ഉത്തരവായി.
അയോദ്ധ്യ കേസില്‍ 2010-ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത് . നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിനു ശേഷമാണ് കേസില്‍ വിധി പറഞ്ഞത്.