ഇടുക്കി: ശാന്തന്‍പാറ കൊലപാതക കേസിലെ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമും റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ കുഞ്ഞ് മരണപ്പെട്ടു. ലീജിയേയും വസീമിനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഒക്ടോബര്‍ 31 മുതലാണ് ശാന്തന്‍പാറ സ്വദേശിയായ റിജോഷിനെ കാണാതായത്. യുവാവിനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുത്തടി മഷ്റൂം ഹട്ട് എന്ന റിസോര്‍ട്ടിന്റെ പരിസരത്ത് നിന്നും ചാക്കില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
റിജോഷിന്റെ ഭാര്യയും റിസോര്‍ട്ടിന്റെ മാനേജരായ കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ നാടുവിടുകയായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് വസീമിന്റെ സഹോദരന് ഫഹദിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.