കുവൈറ്റ് സിറ്റി – കേരള സർക്കാർ ഭാഷാമിഷൻ കുവൈറ്റ് ചാപ്റ്റർ നടത്തുന്ന കേരളപ്പിറവി വാരാചരണത്തിന്റെ ഭാഗമായി സാരഥി അബ്ബാസിയ, മംഗഫ് ഏരിയ ഗുരുകുലം, സാരഥി അബ്ബാസിയ ഹാളിലും, സാരഥി ഇന്ദ്രപ്രസ്ഥ ഹാൾ മംഗഫിലും കേരള പിറവി ആഘോഷിച്ചു.
ഭാഷാമിഷൻ കുവൈറ്റ് ചാപ്റ്റർ അംഗങ്ങളായ സനൽ കുമാർ, പ്രമൻ ഇല്ലത്തും സജീവ് എം ജോർജ് ഉദ്ഘാടനം ചെയ്തു. സാരഥി ഗുരുകുലം ചിഫ് കോഓർഡിനേറ്റർ മനു കെ മോഹൻ മംഗഫ് ഏരിയ കോഡിനേറ്റർ മഞ്ജു പ്രമോദ് ഗുരുദര്ശനവേദി കോർഡിനേറ്റർ അജയൻ അവർകൾ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുരുകുലം കുട്ടികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, മറ്റു ഭാരവാഹികൾ എന്നിവർ ഏറ്റു ചൊല്ലി. സജീവ് എം ജോർജ്, അജയൻ, പുഷ്പദാസ്, ഷാജി ശ്രീധരൻ, ഗുരുകുലം കുട്ടികളായ മാസ്റ്റർ രോഹിത് രാജ്, സിദ്ധാർഥ് കെ വിനോദ്, അർജുൻ ഭരത്, ശിവേന്ദു, രൂപ രാജീവ്, ദക്ഷ രതീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.
ഗുരുകുലം കുട്ടികൾപാട്ട്, ഡാൻസ് എന്നിവ അവതരിപ്പിച്ച. ബെർളി ഷിലു സ്വാഗതവും രമ ആര്യകുമാർ നന്ദിയും പറഞ്ഞു.