ന്യൂഡല്‍ഹി : അന്തരിച്ച മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി. ടി എന്‍ ശേഷന് ഒരു മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആയിരുന്നു എന്ന് മോദി പറഞ്ഞു. തികഞ്ഞ സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റത്തും പങ്കാളിത്തം നിറഞ്ഞതുമാക്കി. ടിഎന്‍ ശേഷന്റെ വിയോഗത്തില്‍ അതിയായി ദു:ഖം ഉണ്ടെന്നും മോദി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടി എന്‍ ശേഷന് ആദാഞ്ജലി അര്‍പ്പിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്റെ മരണത്തില്‍ അതിയായ ദു:ഖമുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ജനാധിപത്യത്തിന്റെ വഴികാട്ടി എന്ന നിലയില്‍ രാജ്യം എല്ലാ കാലത്തും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
Shri TN Seshan was an outstanding civil servant. He served India with utmost diligence and integrity. His efforts towards electoral reforms have made our democracy stronger and more participative. Pained by his demise. Om Shanti.
— Narendra Modi (@narendramodi) November 10, 2019
Saddened by the demise of former Chief Election Commissioner, Shri T N Seshan ji. He played a transformative role in reforming and strengthening India’s electoral institution. The nation will always remember him as a true torchbearer of democracy. My prayers are with his family.
— Amit Shah (@AmitShah) November 10, 2019