കാബൂള്‍: കാബൂളില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കാബൂളിലെ പിഡി 15 പ്രദേശത്ത് ഇന്ന് രാവിലെ പ്രാദേശിക സമയം 7.25 ഓടെയാണ് സ്ഫോടനം നടന്നത്. സ്ഫോടന വസ്തുകള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഭീകരസംഘടനകളും ഏറ്റെടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി അറിയിച്ചു. ആക്രമണത്തിന്റെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന പ്രദേശത്ത് നിരവധി വിദേശ രാജ്യങ്ങളുടെ എന്‍ജിഒകളും നാര്‍ക്കോട്ടിക്ക് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്.