ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നേളജിയിലെ വിദ്യാര്‍ത്ഥിനി ക്യാമ്പസില്‍ കഴിഞ്ഞയാഴ്ച ആത്മഹത്യചെയ്തതായ റിപ്പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചു. കലാലയത്തിന്റെ അഞ്ചാംനിലയില്‍ നിന്ന് സ്വയംചാടിയാണ് പെണ്‍കുട്ടിയുടെ മരണം നടന്നത്. കടുത്ത മാനസികസംഘര്‍ഷം പഠനകാര്യത്തിലനുഭവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കളറിയിച്ചതായാണ് ഡല്‍ഹി പോലീസ് അറിയിക്കുന്നത്.
കഴിഞ്ഞയാഴ്ച 8-ാംതിയതിയാണ് അത്യാഹിതം ഉണ്ടായത്. കോളേജ് സിസി ടിവി ദൃശ്യങ്ങളനുസരിച്ച് വൈകിട്ട് പെണ്ടകുട്ടി തനിച്ച് അഞ്ചാംനിലയിലൂടെ പോകുന്നതായി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശബ്ദം കേട്ടാണ് സുരക്ഷാ ഗാര്‍ഡ് ഓടി എത്തിയതെന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇന്നലെയാണ് മാതാപിതാക്കളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. അതിലാണ് പെണ്‍കുട്ടി പഠനകാര്യത്തില്‍ കടുത്ത സംഘര്‍ഷം അനുഭവിച്ചിരുന്നതായി വ്യക്തമാക്കിയത്.
മരണം നടക്കുന്ന അന്ന് രാവിലെ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. വിഷമം മനസ്സിലാക്കിയ അമ്മ നേരിട്ട് ഹോസ്റ്റലില്‍ എത്തുകയും മകള്‍ക്കൊപ്പം ഉച്ചവരെ ചിലവഴിച്ച് ഭക്ഷണവും കഴിച്ചാണ് പിരിഞ്ഞതെന്നും മൊഴിയില്‍ വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു.