കോഴിക്കോട്: അയോധ്യകേസിലെ സുപ്രീംകോടതി വിധിയില്‍ രാജ്യവിരുദ്ധ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് മതമൗലിക വാദ സംഘടനയായ എസ്ഡിപിഐ. വിധി വരുന്നതിനു മുന്‍പും ശേഷവും മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ പാടില്ലെന്ന പോലീസിന്റെയും സര്‍ക്കാരിന്റെയും ഉത്തരവ് മറികടന്നാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ സൃഷ്ടിക്കുന്ന തരത്തില്‍ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും ഈ നിര്‍ദ്ദേശങ്ങള്‍ക്ക് വില കല്‍പ്പിക്കാതെയാണ് എസ്ഡിപിഐ രംഗത്തെത്തിയിരിക്കുന്നത്.
അയോധ്യകേസിലെ വിധി ചരിത്ര വിധിയല്ലെന്നും വിചിത്രവിധിയാണെന്നും സുപ്രീംകോടതിയെ പരിഹസിക്കുകയും വിധി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 21, 22, 23 തിയ്യതികളില്‍ രാഷ്ട്രപതിക്ക് പ്രതിഷേധ കത്തുകളയക്കും. ചരിത്ര വിധിയല്ല, വിചിത്ര വിധി എന്ന തലക്കെട്ടില്‍ തെരുവ് സംവാദങ്ങള്‍ സംഘടിപ്പിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.