സിനിമയുമായി സഹകരിക്കുന്നില്ല; ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോകുന്നുവെന്ന് പരാതി; ഷെയ്ൻ നിഗത്തിനെ വിലക്കിയേക്കും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയുമായി സഹകരിക്കുന്നില്ല; ലൊക്കേഷനിൽ നിന്ന് ഇറങ്ങിപ്പോകുന്നുവെന്ന് പരാതി; ഷെയ്ൻ നിഗത്തിനെ വിലക്കിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2019, 09:48 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമ നടൻ ഷെയ്ൻ നിഗത്തിനെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയേക്കുമെന്ന് സൂചന. സിനിമ ലൊക്കേഷനിൽ നിന്നും അനുമതി ഇല്ലാതെ ഇറങ്ങി പോയതിനെ തുടർന്നാണ് നടപടി. നിർമാതാവിന്റെ ഭീഷണി ഉണ്ടായി എന്ന് പരാതി ഉയർന്ന അതെ സിനിമ ലൊക്കേഷനിൽ നിന്നാണ് ഷെയ്ൻ നിഗം ഇറങ്ങിപ്പോയത്.

വെയിൽ എന്ന സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജിൽ നിന്ന് വധ ഭീഷണി ഉണ്ടായി എന്ന ഷെയിൻ നിഗത്തിന്റെ പരാതിയെ തുടർന്ന് നിർമ്മാതാക്കളുടെ സംഘടന പ്രശ്നത്തിൽ ഇടപെട്ടിരുന്നു. നിർമ്മാതാക്കളുടെ സംഘടന ചർച്ച് ചെയ്തതിനെ തുടർന്നു ഇരുവരും ധാരണ യിൽ എത്തുകയും ചെയ്തു. ധാരണ പ്രകാരം നിർമ്മാതാവ് സിനിമ ലൊക്കേഷനിൽ എത്തില്ലെന്ന് ഉറപ്പും ഷെയ്ൻ നിഗത്തിനു നൽകി. ഇതേ തുടർന്ന് വെയിൽ എന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.

എന്നാൽ ലൊക്കേഷനിൽ കടുത്ത അവഗണന തുടരുന്നു എന്ന് ആരോപിച്ചാണ് ഇന്ന് ഷെയ്ൻ നിഗം ഇറങ്ങിപ്പോയത്. ഇതേ തുടർന്ന് നിർമ്മാതാവ് ജോബി ജോർജ്ജ് സംഘടനയ്‌ക്ക് പരാതി നൽകുകയായിരുന്നു. ചിത്രീകരണവുമായി സഹകരിക്കാത്തതിനെ തുടർന്ന് നടനെ ഒഴിവാക്കുന്നതിനുള്ള നീക്കം സംഘടന ആരംഭിച്ചതായാണ് സൂചന.

സിനിമയിലെ കഥാപാത്രത്തിന്റെ പൂർണ്ണതയ്‌ക്കായി മുടി വളർത്തണം എന്ന നിർദ്ദേശം ഷെയ്ൻ നിഗം ലംഘിച്ചുവെന്ന് നിർമ്മാതാവ് നേരത്തെ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വധ ഭീഷണി ഉണ്ടായി എന്ന ആരോപണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയത്.

Share261
Tweet
SendShare

More News from this section

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies