മതം മാറിയിട്ടില്ലെന്നും തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്നും വെളിപ്പെടുത്തി ഗായകന് കെഎസ് ഹരിശങ്കര്‍. കെഎസ് ഹരിശങ്കര്‍ യൂസഫ് യിഗിത് എന്ന പേരിലാണ് നിലവില്‍ ഹരിശങ്കറിന്റെ അക്കൗണ്ടുള്ളത്.
എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്ത കാര്യം താന്‍ അറിഞ്ഞില്ലെന്നും സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ശ്രദ്ധിച്ചതെന്നും ഹരി ശങ്കര്‍ വ്യക്തമാക്കി. താന്‍ മതം മാറിയോ എന്ന് സംശയിച്ചാണ് പലരും വിളിച്ചത്. പേജിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് തനിക്ക് മെസേജ് ലഭിച്ചതെന്നും ഹരി ശങ്കര്‍ സൂചിപ്പിച്ചു.
82,950 ഫോളോവേഴ്സുള്ള ഗായകന്റെ പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.