മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആരാധകര്‍ക്ക് തകര്‍പ്പന്‍ ഓഫറുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബുക്ക് മൈ ഷോയില്‍ നിന്നും 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റിന് 100 രൂപയുടെ ഡിസ്ക്കൗണ്ട് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഡിസംബര്‍ അഞ്ച് വരെയാണ് ഓഫര്‍ ലഭിക്കുക.
മാമാങ്കം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ബുക്ക് മൈ ഷോയുമായി ചേര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ഓഫര്‍ ഒരുക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോ ആപ്പിലൂടെ വാങ്ങുന്ന വൗച്ചറിന്റെ കോപ്പി ഇമെയിലിലോ ഫോണ്‍ നമ്പറിലോ ലഭിക്കും.
പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇതിലെ വൗച്ചര്‍ കോഡ് നല്കിയാല് 100 രൂപ ഇളവ് ലഭിക്കുകയും ചെയ്യും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഒരു മലയാള സിനിമയില്‍ ഇതാദ്യമായാണ് ഇത്തരമൊരു പ്രൊമോഷന് പരിപാടിയെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മാമാങ്കം ഡിസംബര്‍ 12ന് തിയ്യേറ്ററില്‍ എത്തും