ന്യൂഡല്‍ഹി: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. നിലവിലെ സാമ്പത്തികാവസ്ഥയില്‍ സ്ഥിതി വിവരക്കണക്കുകള്‍ പരിശോധിച്ച് പരിഷ്കാരനടപടികള്‍ സ്വീകരിക്കേണ്ടതിനാലാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിയത്.
ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശനിയാഴ്ച കമ്മീഷന് കൂടുതല്‍ സമയം ചോദിച്ചിരുന്നു. 2020-21 കാലത്തെ ബജറ്റ് തയ്യാറാക്കാന്‍ വേണ്ടിയുള്ളതാണ് ഈ ഇടക്കാല ബജറ്റ്. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപീകരണത്തെ തുടര്‍ന്നാണ് കമ്മീഷന് കൂടുതല്‍ സമയം അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കാലാവധി നീട്ടിയതോടെ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശുപാര്‍ശകള്‍ ആറ് വര്‍ഷത്തേക്കുള്ളതാവും. നിലവില്‍ അഞ്ച് വര്‍ഷമാണ്് ധനകാര്യ കമ്മിഷന്റെ കാലാവധി.