മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബ്രദറിന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. വെടിയൊച്ച കൊണ്ട് ഞെട്ടിക്കുന്ന പോസ്റ്ററില്‍ മോഹന്‍ലാല്‍ ആണ് പ്രത്യക്ഷപ്പെടുന്നത്.
‘ഹീ ഈസ് ഓൺ ബോർഡ്’ എന്ന കുറിപ്പോടെയാണ് മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രം 2020 ജനുവരിയിൽ പുറത്തിറങ്ങുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്മാൻ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിത്തു ദാമോദർ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.