ന്യൂഡല്‍ഹി: ഹോങ്കോംഗ് കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തു.18 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കപ്പലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയത്. നൈജീരിയന്‍ തീരത്തിനടുത്തുവെച്ചാണ് കപ്പല്‍ തട്ടിയെടുത്തതെന്ന് മേഖലയിലെ കടല്‍ മാര്‍ഗങ്ങള്‍ നിരീക്ഷിക്കുന്ന ആഗോള ഏജന്‍സി അറിയിച്ചു.
ചൊവ്വാഴ്ചയാണ് കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തത് .19 പേരാണ് ആകെ കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 18 പേരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
കപ്പലില്‍ ഇന്ത്യക്കാരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനുപിന്നാലെ ഇന്ത്യന്‍ എംബസി നൈജീരിയന്‍ അധികൃതരെ സമീപിച്ചു. കപ്പലില്‍ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.