മുംബൈ: ഇന്ത്യാ -വിന്‍ഡീസ് ടി20 പരമ്പരയില്‍ ഇന്ന് നിര്‍ണ്ണായക മത്സരം. ഓരോ ജയം വീതം നേടിയ ടീമുകള്‍ക്ക് ഇന്ന് ജയം അനിവാര്യമാണ്.
കാര്യവട്ടത്ത് ടീം ഇന്ത്യക്കെതിരെ ബൗളിംഗിലും ബാറ്റിംഗിലും മേധാവിത്വം നേടിയാണ് ലോകചാമ്പ്യന്മാരാണ് തങ്ങളെന്ന് കരീബിയന്‍ നിര തെളിയിച്ചത്. ആദ്യ കളിയില്‍ വിരാട് കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടത്തിന്റെ മികവിലാണ് ഇന്ത്യ ജയിച്ചു കയറിയത്. വിന്‍ഡീസിന്റെ കരുത്ത് മുന്‍നിര ബാറ്റിംഗിലാണെന്ന് കണ്ടറിഞ്ഞ് പന്തെറിയുന്നതില്‍ വന്ന വീഴ്ചയാണ് ഇന്ത്യന്‍ നിര പരാജയപ്പെടാന്‍ കാരണം.
വാങ്കഡെ സ്റ്റേഡിയത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് സാധ്യത എന്നതിനാല്‍ ടോസ്സ് നിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ബാറ്റിംഗില്‍ രോഹിത് ശര്‍മ്മ ഫോമിലാവാത്തത് മികച്ച സ്ക്കോറിന് തടസ്സമാണ്. മധ്യനിരയില്‍ ശിവം ദുബേ നന്നായി കളിച്ചതിനാല്‍ ശ്രേയസ്സ് അയ്യര്‍ക്ക് പകരമായി മനീഷ് പാണ്ഡക്കോ സഞ്ജുവിനോ അവസരം കിട്ടാനും സാധ്യതയുണ്ട്.
വിന്‍ഡീസ് നിരയില്‍ കഴിഞ്ഞ മത്സരത്തിലെ ടീം മാറ്റമില്ലാതെ ഇറങ്ങുമെന്നാണ് കരുതുന്നത്. ഏകദിന മത്സരങ്ങള്‍ 15 ന് ആരംഭിക്കുമെന്നതിനാല്‍ മികച്ച കളി പുറത്തെടുക്കുന്നവരുടെ സ്ഥാനം ടീമിലുറയ്ക്കും.