ഹൈദരബാദ്: മാനഭംഗ കേസ് പ്രതികളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയാകും അന്വേഷണം നടത്തുകയെന്ന് കോടതി അറിയിച്ചു. കേസില്‍ സുപ്രീം കോടതി നാളെയും വാദം കേള്‍ക്കും. നിലവില്‍ കേസ് തെലങ്കാന കോടതിയുടെ പരിഗണനയിലാണ്.
ഡിസംബര്‍ ആറിന് പുലര്‍ച്ചെയാണ് പോലീസ് വെടിവെപ്പില്‍ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നടന്ന ഏറ്റുമുട്ടലിലാണ് പ്രതികള്‍ കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദിച്ചത്.
യുവതിയെ പീഡനത്തിനിരയാക്കി തീവെച്ചുകൊന്ന മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചിന്ന കേശവുലു എന്നിവരാണ് കൊല്ലപ്പെട്ടത്.