തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ച എംപി സുരേഷ് ഗോപിയുടെ നടപടിയെ അഭിനന്ദിച്ച് മകന്‍ ഗോകുല്‍ സുരേഷ്. ആരൊക്കെ എത്രയൊക്കെ പരിഹസിച്ചാലും തടഞ്ഞാലും തളരാതെ ജനസേവനം നടത്തുന്ന അച്ഛനില്‍ തനിക്ക് അഭിമാനം ഉണ്ടെന്നാണ് ഗോകുല്‍ സുരേഷ് പറഞ്ഞത്. ട്വിറ്ററിലൂടെയാണ് ഗോകുല്‍ ഇക്കാര്യം സൂചിപ്പിച്ചത്.
‘എത്രത്തോളം തടഞ്ഞുവെച്ചാലും പൊതുജനങ്ങളുടെ ക്ഷേമത്തിനും മികവിലും വേണ്ടിയുള്ള നടപടികളുമായി എപ്പോഴും മുന്നോട്ട് പോകുന്ന നിങ്ങള്‍ അഭിമാനമാണ്’ എന്നാണ് ഗോകുല്‍ ട്വീറ്റ് ചെയ്തത്.

എംപി വികസന ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാസ്റ്റിക് റീസൈക്കിള്‍ മെഷീന്‍ സ്ഥാപിച്ചത്. പലപ്പോഴും സുരേഷ് ഗോപിയെ കളിയാക്കാന്‍ മാധ്യമങ്ങളും ജനപ്രതിനിധികളും മുന്‍ നിരയില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ വെല്ലുവിളികളും പരിഹാസങ്ങളും വകവെക്കാതെ പൊതു പ്രവര്‍ത്തനത്തിനാണ് സുരേഷ് ഗോപി പ്രാധാന്യം നല്‍കാറ്.















