ചണ്ഡീഗഢ്: കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യയുടെ അടിയന്തര ആയുധ ആവശ്യങ്ങള്‍ക്ക് പല രാജ്യങ്ങളും അമിതവില ഈടാക്കി മുതലെടുത്തെന്ന് മുന്‍ സൈനിക മേധാവി വി.പി.മാലിക് ആരോപിച്ചു. യുദ്ധസമയത്തെ ആയുധങ്ങള്‍ക്കും ശത്രുക്കളുടെ നീക്കത്തെ തിരിച്ചറിയാനുള്ള ഉപഗ്രഹസേവനങ്ങള്‍ക്കും സമീപിച്ച പല രാജ്യങ്ങളും അമിത തുകയാണ് ഈടാക്കിയതെന്ന് മാലിക് സൂചിപ്പിച്ചു.
കാര്‍ഗില്‍ യുദ്ധം 3 ദശകങ്ങള്‍ക്ക് ശേഷം നടന്ന ശരിയായ യുദ്ധമായിരുന്നു. ഒരോ മണിക്കൂറും വിലപ്പെട്ടതായിരുന്നു. വിവിധ ആയുധങ്ങള്‍ വേണ്ടിയിരുന്നു. ആ സമയം ഏതു രാജ്യമാണെന്ന് ആരും നോക്കാറില്ല. വേണ്ട ആയുധങ്ങളും വെടിക്കോപ്പുകളും മേടിക്കുക എന്നതുമാത്രമാണ് ഏകമാര്‍ഗം. നമ്മള്‍ ആദ്യം ഒരു രാജ്യത്തെ സമീപിച്ചിരുന്നു. ആദ്യം തരാമെന്ന് സമ്മതിച്ച അവര്‍ പഴയ ആയുധമാണ് പുതിയ വിലയ്‌ക്ക് നല്‍കിയത് ‘ മാലിക് വ്യക്തമാക്കി.
പാകിസ്ഥാന്റെ സൈന്യത്തെ നേരിട്ട് കാണാന്‍ പറ്റാത്ത കാര്‍ഗില്‍ മലനിരകളിലെ തന്ത്രപരമായ ചിത്രങ്ങള്‍ ഉപഗ്രഹസഹായത്താലാണ് എടുത്തത്. ഒരു ചിത്രത്തിന് 36000 രൂപ വരെയാണ് ഈടാക്കിയത്. അതില്‍ പലതും മൂന്നു വര്‍ഷം വരെ പഴക്കമുള്ളതായിരുന്നുവെന്ന് പിന്നീട് പരിശോധനകളില്‍ നിന്ന് മനസ്സിലായി മാലിക് വെളിപ്പെടുത്തി.
അന്ന് ഇന്ത്യ സ്വയം ആയുധനിര്‍മ്മാണത്തിലും സാങ്കേതിക വിദ്യയിലും മുന്നേറണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചതായി മാലിക് പറഞ്ഞു. എന്നാലിന്ന് സൈനികപരമായി ഇന്ത്യ സ്വയംസജ്ജമായിക്കഴിഞ്ഞതായും ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ആയുധം നല്‍കുന്നനിലയിലേക്ക് നമ്മള്‍ മാറിക്കഴിഞ്ഞതായും മാലിക് സൂചിപ്പിച്ചു.















