'പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു'; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 03:40 pm IST
Facebook
Twitter
WhatsAppTelegram

ലോക ഫുട്‌ബോളിനെ ഞെട്ടിച്ചുകൊണ്ട് അര്‍ജന്റീന ഫുട്‌ബോളിനെതിരെ പുതിയ ഗുരുതര ആരോപണങ്ങള്‍. 2022 ഖത്തര്‍ ലോകകപ്പിന് മുമ്പ് അര്‍ജന്റീനന്‍ താരം പാപു ഗോമസ് ഡോപ്പിംഗ് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നുവെന്നും, അതിനെക്കുറിച്ച് ഫിഫയ്‌ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നിട്ടും ലോകകപ്പില്‍ കളിക്കാന്‍ അനുവാദം നല്‍കിയെന്നുമാണ് പ്രമുഖ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ വിദഗ്ധന്‍ ഫാബ്രിസിയോ റൊമാനോ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച ഉയരുന്നത്.

ലോകകപ്പ് വിജയത്തിന് ശേഷം മാത്രമാണ് പാപു ഗോമസിന് രണ്ട് വര്‍ഷത്തെ വിലക്ക് പ്രഖ്യാപിച്ചത്. ഇതാണ് ഇപ്പോള്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്. ചെല്‍സിയുടെ മിഖൈലോ മുദ്രിക്, ഫ്രഞ്ച് താരം പോള്‍ പോഗ്ബ തുടങ്ങിയവര്‍ ഡോപ്പിംഗ് കേസുകളില്‍ ഉടന്‍ വിലക്ക് നേരിട്ടപ്പോള്‍, പാപു ഗോമസിന് ലോകകപ്പ് മുഴുവന്‍ കളിക്കാന്‍ അനുമതി നല്‍കിയതെങ്ങനെയെന്നാണ് ആരാധകരും നിരീക്ഷകരും ചോദിക്കുന്നത്. തുടര്‍ന്ന് ലോകകപ്പിന് ശേഷം 2023 ല്‍ പാപു ഗോമസിനെ ടീമില്‍ നിന്ന് അജീവനാന്ത വിലക്ക് നല്‍കുകയും ചെയ്തിരുന്നു. ആ വിലക്ക് നല്‍കിയത് ഡോപിങ്ങിന്റെ പേരിലായിരുന്നു.

ഇതിനിടെ ഫ്രഞ്ച് അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ റൊമെയിന്‍ മൊളിന പുറത്തുവിട്ട റിപ്പോര്‍ട്ടും വിവാദത്തിന് കൂടുതല്‍ ശക്തി പകരുകയാണ്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ ലക്ഷ്യമിട്ട് പുറത്തിറക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍, ഡോപ്പിംഗ് വിവാദങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍, പണം വെളുപ്പിക്കല്‍, രേഖാ വ്യാജം, ലൈംഗികാതിക്രമ കേസുകള്‍ മറച്ചുവെച്ചത് തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങളാണ് മൊളിന ഉന്നയിച്ചിരിക്കുന്നത്.

ഫിഫ വര്‍ഷങ്ങളായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ സംരക്ഷിച്ചുവെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. പ്രത്യേകിച്ച് യുവ വനിതാ ടീമിന്റെ പരിശീലകനായിരുന്ന ഡിയാഗോ ഗ്വാച്ചിക്കെതിരായ ലൈംഗികാതിക്രമ പരാതികളില്‍ ഫിഫ ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും, പരാതിക്കാരായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ ചോര്‍ന്നതിലൂടെ അവരുടെ കരിയര്‍ തന്നെ തകര്‍ന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ ആരോപണങ്ങളൊന്നും ഇതുവരെ ഫിഫയോ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പാപു ഗോമസിന്റെ ഡോപ്പിംഗ് കേസ്, ഫിഫയുടെ പങ്ക്, റൊമെയിന്‍ മൊളിനയുടെ അന്വേഷണ റിപ്പോര്‍ട്ട് എന്നിവ ലോക ഫുട്‌ബോളില്‍ വലിയ വിവാദമായി തുടരുകയാണ്.

Tags: Twitter postpapu gomezFabrizio Romanodoping controversy
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies