മോഹന്‍ ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ ചൈനീസ് ട്രെയിലര്‍ പുറത്ത്. രംഗങ്ങള്‍ അതുപോലെ തന്നെ പുനരാവിഷ്ക്കരിച്ചാണ് ചൈനീസ് പതിപ്പും ഇറങ്ങുന്നത്.
സിനിമയിലെ വില്ലന്‍ കഥാപാത്രമായ വരുണ്‍ ഉപയോഗിച്ച കാറിന്റെ നിറം പോലും മാറ്റിയിട്ടില്ല. മാത്രമല്ല ട്രെയിലറിലില് അഭിനേതാക്കളെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇതാദ്യമായാകും മലയാളസിനിമയുടെ ചൈനീസ് റീമേക്ക് ഒരുങ്ങുന്നത്. ചിത്രം ഡിസംബര്‍ 20ന് റിലീസിനെത്തും.
രാജ്യാന്തര ഭാഷയിലേക്ക് റിമേക്ക് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമ കൂടിയാണ് ദൃശ്യം. ഇന്ത്യയിലെ നിരവധി ഭാഷകളില്‍ ഇതിനോടകം തന്നെ ദൃശ്യം റീമേക്ക് ചെയ്തിരുന്നു. തമിഴ്,ഹിന്ദി,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് മുമ്പ് റിമേക്ക് ചെയ്തത്.















