കോഴിക്കോട്: മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ചിത്രം ഇന്‍ര്‍നെറ്റില്‍ പ്രചരിച്ചത്. പൈറസി സൈറ്റായ തമിഴ് റോക്കേഴ്സാണ് ചിത്രം പുറത്ത് വിട്ടത്.
വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ പ്രിന്റാണ് തമിഴ് റോക്കേഴ്സിന് ലഭിച്ചതെന്നാണ് സൂചന. ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതും വിദേശത്ത് നിന്നാണ്.സംഭവത്തെക്കുറിച്ച് കേരള പോലീസിന്റെ സൈബര്‍ഡോം അന്വേഷണം ആരംഭിച്ചു. ചിത്രം ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആംഭിച്ചതായി പോലീസ് അറിയിച്ചു.
ഡിസംബര്‍ 12-നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്. സാമൂതിരിയുടെയും വള്ളുവക്കോനാതിരിയുടെയും കുടിപ്പകയുടെ ചരിത്രം പ്രമേയമാകുന്ന ചിത്രമാണ് മാമാങ്കം.
വ്യാജ സോഫ്റ്റ്വെയറുകള്, സിനിമ, ഗെയിമുകള്‍ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യന്‍ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകള്‍ തമിഴ് റോക്കേഴ്സില്‍നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യ മുഴുവനുമുള്ള സിനിമ പ്രവര്‍ത്തകരുടെയും പേടിസ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമകള്‍ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് ഇവ തലവേദനയാകുന്നത്.
തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്ലോഡ് ചെയ്യാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സിനിമയെ തന്നെ പിടിച്ചുകുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നില്‍ തമിഴ് റോക്കേഴ്സ് പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുകയാണ്.