മുംബൈ: 2019ലെ മികച്ച ഇന്ത്യന്‍ ചിത്രങ്ങളെ പ്രഖ്യാപിച്ച് ഐഎംഡിബി. ആസ്വാദകര്‍ നല്‍കിയ റേറ്റിംഗിനെ അടിസ്ഥാനമാക്കി 2019ലെ ടോപ് 10 ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്. പ്രഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ പട്ടികയില്‍ ഇടം നേടി. മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ പേരന്‍പും പട്ടികയില്‍ ഇടം നേടി. കൂടാതെ ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
മമ്മൂട്ടി ചിത്രമായ പേരന്‍പാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്. നിരവധി അവര്‍ഡുകളും ഇതിനോടകം തന്നെ ചിത്രം കരസ്ഥമാക്കി. മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍ എന്നിവരുടെ പ്രകടനം ചിത്രത്തെ മികവുറ്റതാക്കി. ലൂസീഫറാണ് പട്ടികയില്‍ ഇടം നേടിയ ഏക മലയാളം ചിത്രം. ഉറി, ഗള്ളി ബോയ്, ആര്‍ട്ടിക്കിള്‍ 15, ചിച്ച് ഹോര്‍, സൂപ്പര്‍ 30, ബദ്‌ല ദ താഷ്‌കെന്റ് ഫയല്‍സ്, കേസരി എന്നിവയാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ചിത്രങ്ങള്‍.















