മുംബൈ: ഇന്ത്യന്‍ ടീമിന്റെ അഭിമാന താരമായ ലോകേഷ് രാഹുലിനെ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ നായകനാക്കി. ടീമിന്റെ വിശ്വസ്തരായവരെ എന്തുവിലകൊടുത്തും നേടുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വീണ്ടും തെളിയിച്ചു. കളിക്കളത്തിലെ പാവത്താന്‍ പീയൂഷ് ചൗളയെയാണ് 6.75 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയാണ് ചെന്നൈ ഞെട്ടിച്ചത്. എന്നാല്‍ 2018 സീസണിലെ വിക്കറ്റ് വേട്ടക്കാരന്‍ ഓസ്ട്രലിയയുടെ ആന്‍ഡ്രൂ ടൈയെ ആരും കണ്ടഭാവമില്ല. അതേ ഗതിയാണ് കീവീസിന്റെ ടിം സൗത്തിയുടേതും.
വിദേശതാരങ്ങളെ കോടികളെറിഞ്ഞ് പ്രധാന ടീമുകള്‍ സ്വന്തമാക്കിയ കാഴ്ചയാണ് പിന്നീട് കണ്ടത്. ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് നിലവില്‍ കൂടുതല്‍ വിലയക്ക് പോയയിരിക്കുന്നത്. 15.5 കോടിക്കാണ് കൊല്‍ക്കത്ത പാറ്റിനെ പിടിച്ചത്. എക്കാലത്തേയും ഐപിഎല്‍ കരുത്തരിലൊരാളായ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ 10.75 കോടിക്കും ഷെല്‍ഡണ്‍ കോട്ട്‌റലിനെ 8.5 കോടിക്കും പഞ്ചാബ് കിംഗ്‌സ് എടുത്തു. ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസിനെ 10 കോടിക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയയുടെ നാഥന്‍ നൈലിനെ മുംബൈ ഇന്ത്യന്‍സ് 8 കോടിക്ക് എടുത്തു.
ഐപിഎല്ലിലെ മാച്ച് വിന്നര്‍മാരിലൊരാളായ ഉനദ്ഘട്ടിനേയും റോബന്‍ ഉത്തപ്പയേയും 3 കോടിരൂപയില്‍ ഒതുക്കി രാജസ്ഥാന് റോയല്‍സ് കൂടെക്കൂട്ടി.















