ഖത്തര്‍: ക്ലബ്ബ് ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നാളെ ഖത്തറില്‍ നടക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പ്പൂളും ബ്രസീലിയന്‍ ക്ലബ്ബായ ഫളെമിംഗോയും തമ്മിലാണ് ഏറ്റുമുട്ടുക. ഫൈനലിലെ വിസില്‍മുഴങ്ങുമ്പോള്‍ പന്ത് കൈമാറുക ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഗോളി ജൂലിയോ സീസറായിരിക്കുമെന്നും ഫിഫാ അറിയിച്ചു.
സെമിഫൈനലില്‍ ലിവര്‍പ്പൂള്‍ മെക്‌സിക്കന്‍ ക്ലബ്ബായ മോണ്ടറേയെ 2-1നാണ് തോല്‍പ്പിച്ചത്. ഫ്‌ളെമിംഗോ 3-1ന് സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിനെയാണ് കീഴടക്കിയത്.
ജുര്‍ഗന്‍ ക്ലോപ്പിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ 4 വര്‍ഷമായി ശക്തരായിക്കഴിഞ്ഞ ലിവര്‍പ്പൂളിന് ഫ്‌ളെമിംഗോ ശക്തരായ എതിരാളികളാണ്. ലാറ്റിനമേരിക്കന്‍ മണ്ണിലെ ടീമിനെ പാര്‍ച്ചുഗീസുകാരനായ ജോര്‍ഗീ ജീസസാണ് പരിശീലിക്കുന്നതെന്ന പ്രത്യേകത ഏറെയാണ്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ചടുലതയും ഇംഗ്ലീഷ് ഫുട്‌ബോളിന്റെ അനായാസ ശൈലിയും ഇന്ന് അറേബ്യന്‍ മണ്ണില്‍ മാറ്റുരയ്‌ക്കുകയാണ് .















