മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്തിറങ്ങി. ആക്ഷനും ത്രില്ലറും നിറഞ്ഞ ഒരു ചിത്രമായിരിക്കും ബിഗ് ബ്രദർ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക് പേജിൽ ട്രെയിലർ പങ്കുവച്ചിട്ടുണ്ട്.
‘ഇതൊക്ക സ്കൂൾ പിള്ളേരോട് പോയി പറ സാറേ’ എന്ന മോഹൻലാലിന്റെ ഡയലോഗും ട്രെയിലറിൽ ഇടം പിടിച്ചിട്ടുണ്ട്. സച്ചിദാനന്ദൻ എന്ന കേന്ദ്ര കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.വിഷ്ണുവായി അനൂപ് മേനോനും മനുവായി സര്‍ജാനോ ഖാലിദും എത്തുന്നു.
സിദ്ദിഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. 2013ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്റ് ജെന്റില്മാൻ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജിത്തു ദാമോദർ ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്.