പത്തുവർഷത്തെ ഹിന്ദിസിനിമ ട്രെൻഡ് ദേശീയതയ്ക്ക് അനുകൂലം ; ഏറ്റവും കൂടുതൽ പണം വാരിയത് ഹിന്ദി പടമല്ല ; ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തെത്തിയത് മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക് കഥ പറഞ്ഞ ചിത്രം ; ഒന്നാം നമ്പർ താരമായി സൽമാൻ ; രണ്ടാമതെത്തി അക്ഷയ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പത്തുവർഷത്തെ ഹിന്ദിസിനിമ ട്രെൻഡ് ദേശീയതയ്‌ക്ക് അനുകൂലം ; ഏറ്റവും കൂടുതൽ പണം വാരിയത് ഹിന്ദി പടമല്ല ; ജനപ്രീതിയിൽ ഒന്നാം സ്ഥാനത്തെത്തിയത് മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക് കഥ പറഞ്ഞ ചിത്രം ; ഒന്നാം നമ്പർ താരമായി സൽമാൻ ; രണ്ടാമതെത്തി അക്ഷയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2019, 12:39 pm IST
FacebookTwitterWhatsAppTelegram

മുംബൈ : കഴിഞ്ഞ പത്തുവർഷത്തെ ഹിന്ദി സിനിമകളുടെ ബോക്സോഫീസ് കളക്ഷനും ജനപ്രീതിയും വിശകലനം ചെയ്ത് കണ്ടെത്തിയ വിവരങ്ങൾ ചില ട്രെൻഡുകളുടെ സൂചന നൽകുന്നതാണ്. ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം ഒരു ഹിന്ദി ചിത്രമല്ല എന്നതാണ് കൗതുകകരമായത്. തെലുഗു-തമിഴ് ചിത്രമായ ബാഹുബലി 2 ന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പാണ് ഹിന്ദിസിനിമകളിൽ ഏറ്റവും കൂടുതൽ പണം വാരിയത്. ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് സർജിക്കൽ സ്ട്രൈക്ക് ചിത്രമായ ഉറി ആണ്.

ബോക്സോഫീസ് കളക്ഷനിൽ കഴിഞ്ഞ പത്തുവർഷത്തിൽ ഒന്നാം സ്ഥാനത്തെത്തിയ പ്രഭാസ് ചിത്രം ബാഹുബലി നേടിയത് 510 കോടിയാണ്. രണ്ടാം സ്ഥാനത്തെത്തിയത് ഗുസ്തിക്കാരായ പെൺകുട്ടികളുടെയും അവരുടെ ഗുസ്തിക്കാരനായ അച്ഛന്റെയും കഥപറഞ്ഞ ദംഗലാണ്. ആമിർ ഖാൻ നായകനായ ദംഗൽ നേടിയത് 375 കോടിയാണ്. സൽമാൻ ചിത്രമായ ടൈഗർ സിന്ദാ ഹെ ആണ് മൂന്നാംസ്ഥാനത്തെത്തിയ പണംവാരിപ്പടം. 345 കോടി നേടാൻ ടൈഗറിനു സാധിച്ചു.പി.കെ , സഞ്ജു , ബജ്‌രംഗി ഭായ്ജാൻ എന്നീ സിനിമകൾ തൊട്ടടുത്ത സ്ഥാനങ്ങളിലെത്തി.

അതേസമയം ഏറ്റവും ജനപ്രീതിയുള്ള ചിത്രമായത് മോദി സർക്കാരിന്റെ സർജിക്കൽ സ്ട്രൈക്കിന്റെ കഥ പറഞ്ഞ ഉറി ആണ്. വിക്കി കൗശൽ നായകനായ ചിത്രത്തിന് ലഭിച്ച സ്കോർ 86 ആണ്. ബാഹുബലി രണ്ടിന് 85 ഉം ബാഹുബലി ഒന്നിന് 83 ഉം സ്കോർ ലഭിച്ചു. നാലാം സ്ഥാനത്തെത്തിയ ദംഗൽ 82 നേടി.ഏറ്റവും കൂടുതൽ പണം വാരിയ 20 പടങ്ങളിൽ ആറെണ്ണത്തിൽ നായകനായ സൽമാൻ ഖാൻ നടന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയപ്പോൾ ആമിറിനേയും ഷാരൂഖിനേയും പിന്തള്ളി അക്ഷയ് കുമാർ രണ്ടാം സ്ഥാനം നേടി.

ബോളിവുഡ് നടിമാരിൽ ഒന്നാം സ്ഥാനത്തെത്തിയത് കത്രീന കൈഫ് ആണ്. ദീപികയും കരീനയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയപ്പോൾ പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ഉയർന്നു വരുന്ന താരങ്ങളിൽ ഒന്നാം സ്ഥാനം ആലിയ ഭട്ട് നേടിയപ്പോൾ ദീപികയും കങ്കണയും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. 2013 ലിറങ്ങിയ ആഷിഖി 2 ലെ തും ഹി ഹോ ആണ് ഹിന്ദി ഗാനങ്ങളിൽ ഒന്നാം സ്ഥാനം നേടിയത്.

കഴിഞ്ഞ പത്തുവർഷത്തെ ബോളിവുഡ് ട്രെൻഡ് പരിശോധിച്ചാൽ ദേശീയത പ്രമേയമാക്കിയ സിനിമകൾ വലിയ വിജയം നേടിയതായി കാണാം. ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ട സിനിമകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉറി എത്തിയത് ഇതിനുദാഹരണമാണ്. സൽമാൻ ഖാന്റെ ബജ്‌രംഗി ഭായ്ജാനും ആമിറിന്റെ ദംഗലും ഇന്ത്യൻ വിജയങ്ങളുടെ കഥ പറയുന്നവയാണ്.

ഓർമാക്സ് മീഡിയ നടത്തിയ സർവേകളിൽ നിന്നും ബോക്സോഫീസ് വിവരങ്ങളിൽ നിന്നുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

Share1516TweetSendShare

More News from this section

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

Latest News

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies