മ്യൂണിക്ക്: ജര്‍മന്‍ ലീഗിലെ ഇന്നലെ നടന്ന മത്സരങ്ങളില്‍ മുന്‍നിര ടീമുകള്‍ക്ക് ജയപരാജയങ്ങള്‍. ലീഗില്‍ ഒന്നാമതായി നില്‍ക്കുന്ന ലൈപ്‌സിഗും ബയേണും ബയറും ജയം നേടിയപ്പോള്‍ ഷാല്‍ക്കേ സമനിലയില്‍ കുരുങ്ങി.
ഇന്നലെ നടന്ന ആറു മത്സരങ്ങളില്‍ എഫ് സി കോളിന്‍, ബയര്‍,ബയേണ്‍, ലൈപ്‌സിഗ് എന്നിവരാണ് ജയിച്ചത്. ഷാല്‍ക്കേയും ഹെര്‍ത്തയും സമനിലകൊണ്ട് തൃപ്തിപ്പെട്ടു. പ്രധാന ടീമായ ലൈപ്‌സിഗ് 3-1നാണ് അഗസ്ബര്‍ഗിനെ തോല്‍പ്പിച്ചത്. എന്നാല്‍ കാണികള്‍ ഏറെ ആവേശത്തോടെ കണ്ടത് ബയേണ്‍ വൂള്‍വ്‌സ്ബര്‍ഗ് മത്സരമായിരുന്നു. ഗോള്‍ രഹിതമായ രണ്ടാം പകുതിക്ക് ശേഷം 85-ാം മിനിറ്റില്‍ ജോഷ്വാ സിര്‍ക്കിയും 89-ാം മിനിറ്റില്‍ സെര്‍ജീ നാബ്രിയും ബയേണിനായി ഗോള്‍ നേടി.
സമനിലയിലായ ഷാല്‍ക്കേ ഫ്രീബര്‍ഗ് മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം അടിച്ചു. 26-ാം മിനിറ്റില്‍ സുവാറ്റ് സെഡറുടെ ഗോളിലൂടെ ഷാല്‍ക്കേയാണ് മുന്നിലെത്തിയത്. എന്നാല്‍ 54-ാം മിനിറ്റിലെ പെനാല്‍റ്റി നൈല്‍സ് പീറ്റേഴ്‌സണ്‍ ഗോളാക്കി മാറ്റി. തുടര്‍ന്ന് 67-ാം മിനിറ്റില്‍ കിട്ടിയ മറ്റൊരു പെനാല്‍റ്റി ഗോളാക്കി വിന്‍സെന്‍സോ ഗ്രിഫോ ഷാല്‍ക്കയെ ഞെട്ടിച്ചു.
2-1ന് പിന്നിലായതോടെ ഉണര്‍ന്ന ഷാല്‍കേ 80-ാം മിനിറ്റില്‍ അഹമ്മദ് കുറ്റൂകുവിലൂടെ നിര്‍ണ്ണായക സമനില പിടിച്ചു. ബയര്‍ തോല്‍പ്പിച്ചത് മെയിന്‍സിനെയായിരുന്നു. കളിയുടെ അധിക സമയത്ത് 93-ാം മിനിറ്റില്‍ ലൂക്കാസ് അലാറിയോവാണ് ബയറിന് ജയം സമ്മാനിച്ചത്.















