കട്ടക്ക്: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തിൽ ഇന്ത്യക്ക് 316 വിജയലക്ഷ്യം. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിൻഡീസ് 315 റൺസ് അടിച്ചുകൂട്ടിയത്. അവസാന പത്ത് ഓവറിൽ നേടിയ 118 റൺസാണ് സന്ദർശകർക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച വിൻഡീസിന്റെ തുടക്കം പതിയെയായിരിന്നു. വലിയ സ്കോർ പടുത്തുയർത്താൻ അനുവദിക്കാതെ മുൻനിര ബാറ്റ്സ്മാൻമാരെ ഇന്ത്യ പുറത്താക്കിയപ്പോൾ അഞ്ചാവ വിക്കറ്റിൽ നിക്കോളാസ് പൂരനും നായകൻ പൊള്ളാർഡും ഒന്നിച്ചതോടെ വിൻഡീസ് സ്കോർ കുതിച്ചുയർന്നു. ഇരുവരും അർദ്ധ സെഞ്ച്വറി നേടി.
അതിനിടെ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച നവ്ദീപ് സെയ്നി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. നൂറാം വിക്കറ്റ് സ്വന്തമാക്കാനിറങ്ങിയ കുൽദീപ് യാദവിന് വിക്കറ്റുകളൊന്നും നേടാനായില്ല.















