കട്ടക്ക്: വെസ്റ്റ് ഇനഡീസിനെതിരായ മൂന്നാമത്തെ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് പന്ത് ബാക്കി നിൽക്കേ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ജയം സ്വന്തമാക്കിയ. ഓപ്പണർമാരായ രോഹിത് ശർമ്മയും കെഎൽ രാഹുലും നായകന വിരാട് കോഹ് ലിയും അർദ്ധ സെഞ്ച്വറി നേടി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജ ആഞ്ഞടിച്ചതോടെയാണ് ഇന്ത്യക്ക് അനായാസ ജയം സ്വന്തമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച വിൻഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 315 റൺസ് അടിച്ചുകൂട്ടിയത്. നിക്കോളാസ് പൂരനും നായകൻ പൊള്ളാർഡും തകർത്തടിച്ചതോടെയാണ് വിൻഡീസ് മികച്ച സ്കോർ നേടിയത്. ഇരുവരും അർദ്ധ സെഞ്ച്വറി നേടി.















