2019 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി കോഹ്‌ലി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മറികടന്നത് രോഹിത്തിനെ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

2019 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി കോഹ്‌ലി; ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ മറികടന്നത് രോഹിത്തിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2019, 11:35 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനവും വിജയിച്ച് പരമ്പര സ്വന്തമാക്കിയെങ്കിലും അതിലും കടുത്ത മത്സരമായിരുന്നു ഇന്ത്യന്‍ ടീമില്‍ നടന്നത്. 2019ലെ മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന് കണ്ടെത്തുന്ന മത്സരത്തിനാണ് കട്ടക്കില്‍ പരിസമാപ്തിയായത്. ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും മികച്ച റണ്‍വേട്ടക്കാരാകാന്‍ മത്സരിച്ചപ്പോള്‍ ഗുണം ലഭിച്ചത് ഇന്ത്യന്‍ ടീമിനാണ്.

2379 റണ്‍സുമായി രോഹിത് ശര്‍മ്മയും 2370 റണ്‍സുമായി കോഹ്‌ലിയും മൂന്നാം ഏകദിനത്തിനിറങ്ങുമ്പോള്‍ ഇരുവരുടേയും മുന്നില്‍ 316 റണ്‍സെന്ന വിജയലക്ഷ്യവും പരമ്പര വിജയവും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ മുന്നിലുണ്ടായിരുന്ന ഇരുവരും മികച്ച ഫോമില്‍ ബാറ്റ് വീശിയപ്പോള്‍ അത് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിനപ്പുറം കോഹ്‌ലി-രോഹിത് മത്സരമായി മാറുകയായിരുന്നു.

ഓപ്പണറായിറങ്ങി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയ രോഹിത് 63 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതിനിടെ ഓപ്പണര്‍മാരില്‍ ഒരു വര്‍ഷത്തില്‍ 3 ഫോര്‍മാറ്റിലും ചേര്‍ത്ത് ഏറ്റവും അധികം റണ്‍സ് നേടുന്ന താരമായി രോഹിത് മാറി. മത്സരത്തില്‍ 9 റണ്‍സ് കൂടി നേടിയതോടെയാണ് രോഹിത് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. 1997ല്‍ മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യ കുറിച്ച 2387 റണ്‍സെന്ന റെക്കോഡാണ് 22 വര്‍ഷങ്ങള്‍ക്കിപ്പുറം രോഹിത് മറികടന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോര്‍ഡ് രോഹിത് ശര്‍മ്മ തിരുത്തിക്കുറിക്കുമെന്ന് തോന്നിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ കോഹ്‌ലിയും തയ്യാറായിരുന്നില്ല. പൊതുവേ റണ്‍ ചേസില്‍ മികവു പുലര്‍ത്തുന്ന ഇന്ത്യന്‍ നായകന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. പ്രതിസന്ധി ഘട്ടത്തിലും ആത്മവിശ്വാസത്തോടെ ബാറ്റുചെയ്ത കോഹ്‌ലി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ച ശേഷമാണ് പുറത്തായത്. 85 റണ്‍സുമായി പുറത്താകുമ്പോള്‍ 2019ല്‍ രോഹിത് ശര്‍മ്മയെ പിന്നിലാക്കി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്‌ലി മാറിയിരുന്നു.

2455 റണ്‍സാണ് കോഹ്‌ലി ഈ വര്‍ഷം നേടിയത്. രോഹിത്തുമായുള്ള വ്യത്യാസം വെറും 12 റണ്‍സ് മാത്രം. എന്നാല്‍ രണ്ടാം ഏകദിനത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായി രോഹിത് മാറിയിരുന്നു. ഇതോടെ 2019ല്‍ മാത്രം 7 സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്.

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 9 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (1998) രോഹിത്തിന് മുന്നിലുള്ളത്. 2019ല്‍ ടെസ്റ്റിലെ 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആകെ 10 സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ്മ തന്നെയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം.

Share404TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

ഓണക്കാല യാത്രക്കാർക്ക് ആശ്വാസം; മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ: മംഗളൂരു–ചെന്നൈ, ചെന്നൈ–കൊല്ലം ഉൾപ്പെടെ 32 സർവീസുകൾ; ബുക്കിംഗ് ഇന്ന് മുതൽ

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies