പാകിസ്താന്റെ സ്‌നൈപ്പറിനെ ചെറുക്കാന്‍ 'സര്‍വത്ര'; മേജര്‍ അനൂപ് മിശ്രയ്ക്ക് ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ എക്സലന്‍സ് അവാര്‍ഡ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

പാകിസ്താന്റെ സ്‌നൈപ്പറിനെ ചെറുക്കാന്‍ ‘സര്‍വത്ര’; മേജര്‍ അനൂപ് മിശ്രയ്‌ക്ക് ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ എക്സലന്‍സ് അവാര്‍ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2019, 08:43 am IST
FacebookTwitterWhatsAppTelegram

ഡല്‍ഹി: പാകിസ്താന്റെ സ്‌നൈപ്പര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റായ ‘സര്‍വത്ര’ വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ കരസേനാ ഉദ്യോഗസ്ഥന് ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ എക്സലന്‍സ് അവാര്‍ഡ്. ആര്‍മി ടെക്നോളജി സെമിനാറില്‍ വെച്ച് നടന്ന ചടങ്ങില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് അനൂപ് മിശ്രയ്‌ക്ക് അവാര്‍ഡ് സമ്മാനിച്ചു.

അതിര്‍ത്തിയിലെ സൈനികര്‍ക്ക് പാകിസ്താന്റെ മാരകമായ സ്നൈപ്പര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് മേജര്‍ അനൂപ് മിശ്ര വികസിപ്പിച്ചെടുത്തത്. കശ്മീര്‍ താഴ് വര, നിയന്ത്രണ രേഖ, തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പാകിസ്താന്റെ സ്‌നൈപ്പര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെയാണ് തദ്ദേശിയമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി ആരംഭിച്ചത്.

പൂനെയിലെ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിലാണ് സ്നൈപ്പറിനെ തകര്‍ക്കുന്ന രക്ഷാ കവചമായ സര്‍വത്ര ജാക്കറ്റ് നിര്‍മ്മിച്ചത്. സൈനികരുടെ ശരീരത്തെ മുഴുവനായി സംരക്ഷിക്കുന്ന തരത്തിലാണ് ജാക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. കശ്മീര്‍ താഴ് വരയിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സൈനികര്‍ക്ക് ഇതിനോടകം തന്നെ 40,000-ത്തിലധികം ജാക്കറ്റുകള്‍ സൈന്യം വിതരണം ചെയ്തിരുന്നു.

ഏ.കെ 47-നില്‍ നിന്നു വരുന്ന വെടിയുണ്ടകള്‍ പോലും ചെറുക്കാന്‍ സര്‍വത്രയ്‌ക്ക് കഴിയുമെന്നാണ് അനൂപ് മിശ്ര വ്യക്തമാക്കിയത്. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ജാക്കറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് മേജര്‍ അനൂപ് മിശ്ര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യന്‍ സൈനികര്‍ക്കായി ഇവ വലിയ തോതില്‍ നിര്‍മ്മിക്കുന്നതിനായി പ്രതിരോധ രംഗത്തെ അംഗീകൃത പങ്കാളികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സേന അറിയിച്ചത്.

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies