ഭാരതത്തെ ശ്വാസത്തോട് ചേർത്ത 44 സൈനികരുടെ ജീവൻ പൊലിഞ്ഞ പുൽവാമ , ഇന്ത്യ പക വീട്ടിയ ബാലാക്കോട്ട്. ലോകത്തിനു മുന്നിൽ ഇതാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ 2019
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഭാരതത്തെ ശ്വാസത്തോട് ചേർത്ത 44 സൈനികരുടെ ജീവൻ പൊലിഞ്ഞ പുൽവാമ , ഇന്ത്യ പക വീട്ടിയ ബാലാക്കോട്ട്. ലോകത്തിനു മുന്നിൽ ഇതാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ 2019

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2020, 05:12 pm IST
FacebookTwitterWhatsAppTelegram

ഭാരതത്തെ ശ്വാസത്തോട് ചേർത്ത 44 സൈനികരുടെ ജീവൻ പൊലിഞ്ഞ പുൽ വാമ , ഇന്ത്യ പക വീട്ടിയ ബാലാക്കോട്ട്. പ്രതിരോധ രംഗത്തെ ഇതാണ് ഇന്ത്യയെന്ന് വ്യക്തമാക്കിയ വർഷമാണ് 2019. വിവാദങ്ങളെ തള്ളി ഇന്ത്യയ്‌ക്ക് കാവലാകാൻ റഫേൽ എത്തിയതും , ശത്രുക്കളുടെ ഇടനെഞ്ചിൽ ഇടിമിന്നലാകാൻ അപ്പാഷെ എത്തിയതും 2019 ൽ തന്നെ .

1 . പുല്വാമ

ഭാരതമെന്ന പിറന്ന മണ്ണിനു കാവലായി നിന്ന 44 ധീര സൈനികരെയാണ് ഫെബ്രുവരി 14 ന് നമുക്ക് നഷ്ടമായത് . 350 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഇടിച്ചു കയറ്റുകയായിരുന്നു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഇതിനു പിന്നിൽ . ഇന്ത്യ ഒന്നടങ്കം വിതുമ്പിയ ദിനം . ഒപ്പം രാജ്യം ഒറ്റക്കെട്ടായി പ്രധാനമന്ത്രിയ്‌ക്കൊപ്പം അണിനിരന്നു . ഇടനെഞ്ചിൽ വിങ്ങലായ ആ വീരമൃത്യൂവിന് പക വീട്ടാൻ. അതായിരുന്നു ഫെബ്രുവരി 26 ന് നടന്ന ബാലാക്കോട്ട് . എന്തിനും കരുത്തുള്ള രാജ്യമാണ് ഇന്ത്യയെന്ന് പാകിസ്താനു കാട്ടിക്കൊടുക്കാൻ ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി വന്നത് സെക്കന്റുകൾമാത്രം.

2 . ബാലാക്കോട്ട്

44 സൈനികരുടെ വീരമൃത്യൂവിന് ഇന്ത്യ നൽകിയ തിരിച്ചടി . പുൽ വാമയ്‌ക്ക് പക വീട്ടാൻ ഇന്ത്യ ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയപ്പോൾ ജയ്ഷെ മുഹമ്മദിന്റെ അടക്കം നിരവധി ഭീകരക്യാമ്പുകൾ ആണ് തകർന്നത്. ഒട്ടേറെ ഭീകരരും കൊല്ലപ്പെട്ടു . പരിഭ്രാന്തരായ പാകിസ്താൻ വ്യോമപാതകളും അടച്ചു .മൂസഫാർ ബാദ്,ബലാകോട്ട്,ചകോട്ട് മേഖലകളിലായിരുന്നു ഇന്ത്യയുടെ തിരിച്ചടി .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള നിർദേശത്തെ തുടർന്നായിരുന്നു ഇത് .ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത് .സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് യുദ്ധ വിമാനത്തിൽ നിന്നാണ് തൊടുത്തത്.

ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പാകിസ്താൻ പ്രകോപനം തുടർന്നു. ആക്രമണം നടത്താന്‍ ശ്രമിച്ച പാക്കിസ്താന്റെ എഫ്-16 വിമാനത്തെ മിഗ് 21-ല്‍ പിന്തുടര്‍ന്നു വെടിവച്ചു വീഴ്‌ത്തിയത് അഭിനന്ദൻ വർധമാൻ എന്ന വിംഗ് കമാൻഡറാണ് .

ഇതിനിടെ അഭിനന്ദന്റെ വിമാനവും വെടിയേറ്റു വീണു. പാരച്യൂട്ടിൽ താഴെയിറങ്ങവേ അഭിനന്ദൻ പാകിസ്താന്റെ പിടിയിലായി . 40 മണിക്കൂറോളം മാനസിക-ശാരീരിക പീഡനങ്ങൾക്ക് പാക് രഹസ്യാന്വേഷണ വിഭാഗം അഭിനന്ദനെ വിധേയനാക്കി. വർധമാനെ ഉടൻ വിട്ടയക്കണമെന്നും , ലോകരാജ്യങ്ങൾ മുഴുവൻ ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി .പ്രശ്നപരിഹാരത്തിനായി ഇടപെടാൻ തയ്യാറാണെന്ന് സൗദി അറേബ്യയും വ്യക്തമാക്കി.ഒടുവിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മാർച്ച് 1 ന് അഭിനന്ദനെ പാകിസ്താൻ തിരിച്ചയച്ചു .

3 . അസ്ത്ര

ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ ആയ അസ്ത്ര വ്യോമസേനയ്‌ക്ക് കരുത്തേകാന്‍ തയ്യാറായതും ഈ വർഷമാണ് . 955 കോടി രൂപ മുടക്കി 2004- മാര്‍ച്ചിലാണ് അസ്ത്ര മിസൈല്‍ പദ്ധതി ആരംഭിച്ചത്. . നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ അസ്ത്ര യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തയ്യാറായത്.ഈ വിഭാഗത്തില്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യ മിസൈലാണിത്. ഒന്നിലധികം ലക്ഷ്യങ്ങള്‍ ഒരേസമയത്ത് കൈകാര്യം ചെയ്യാന്‍ കഴിവുള്ള അസ്ത്രയ്‌ക്ക് ശത്രുവിന്റെ യുദ്ധവിമാനത്തെ സെക്കന്റുകള്‍ക്കുള്ളില്‍ ജാമാക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു സമയവും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് സജീവമായിട്ടുള്ള റഡാര്‍ സംവിധാനം, വളരെ കൃത്യതയോടെയുള്ള എന്‍ഡ് ഗെയിമിങ് അല്‍ഗോരിതവും ഇതിന്റെ പ്രത്യേകതയാണ്. മണിക്കൂറില്‍ 5,555 കിലോമീറ്ററിലേറെ വേഗത്തില്‍ അസ്ത്രയ്‌ക്ക് പറക്കാന്‍ കഴിയും.

4 . റഫേൽ

അഗ്നി ശുദ്ധി വരുത്തി രാജ്യത്തിന്റെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ റഫേൽ യുദ്ധവിമാനമെത്തിയതും ഈ വർഷമാണ് . 60,000 കോടി രൂപ ചിലവിൽ 36 മീഡിയം മൾട്ടി റോൾ റാഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത് .ഇതിനു മുന്നോടിയായി വ്യോമസേനയിലെ പൈലറ്റുമാർക്കും ,മറ്റ് ഉദ്യോഗസ്ഥർക്കും ഫ്രാൻസിൽ പരിശീലനം നൽകിയിരുന്നു .

ഒരേ സമയം പല കാര്യങ്ങൾ ചെയ്യാനുള്ള ശേഷി ഇതാണ് ഈ യുദ്ധവിമാനങ്ങളെ വ്യത്യസ്തമാക്കുന്നത് . ലക്ഷ്യങ്ങൾ കണ്ടെത്തി അവയുടെ ത്രിമാന രേഖാചിത്രങ്ങൾ ഉണ്ടാക്കാനും സാധിക്കും.ആറ് എയർ ടു എയർ മിസൈൽ വഹിക്കാനുള്ള ശേഷിയുള്ളവയാണ് റഫേൽ .

റഫേൽ വാങ്ങുന്നതിനെതിരെ പ്രതിപക്ഷം സുപ്രീം കോടതിയി ഉയർത്തിയ ആരോപണങ്ങൾ കോടതി തള്ളിയിരുന്നു . റഫേൽ വിമാന ഇടപാടിൽ പൂർണ്ണ തൃപ്തിയുണ്ടെന്നും , സർക്കാർ നടപടികൾ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു.ഇത്തരത്തിൽ വെല്ലുവിളികളെ അതിജീവിച്ചാണ് റ്രഫേൽ ഇന്ത്യയ്‌ക്ക് സ്വന്തമായത് .

5 . യുദ്ധസ്മാരകം

ഇന്ത്യന്‍ സൈനികരുടെ പോരാട്ടവീര്യത്തിന്റെ അടയാളമായി, അതിര്‍ത്തി കാക്കാന്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കുള്ള ആദരവായി നിർമ്മിച്ച യുദ്ധസ്മാരകം രാജ്യത്തിനു സമർപ്പിച്ചതും ഈ വർഷമാണ് .

ഇന്ത്യാ ഗേറ്റിനു സമീപം നാല്‍പ്പതേക്കറില്‍ സ്ഥാപിച്ചിരിക്കുന്ന ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തിനു സമര്‍പ്പിച്ചത് . 1947, 1965, 1971 വര്‍ഷങ്ങളിലെ പാക്കിസ്ഥാന്‍ യുദ്ധത്തിലും 1962ലെ ചൈന യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരമൃത്യു വരിച്ച സൈനികരെയാണ് യുദ്ധസ്മാരകത്തില്‍ ആദരിക്കുന്നത് .

6 . ഒരു രാജ്യം , ഒറ്റ സേനാധിപതി

ഒരു രാജ്യം , ഒറ്റ സേനാധിപതി എന്ന പ്രഖ്യാപനവും ഈ വർഷമായിരുന്നു  . ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും ഇനി ഒരു സേനാധിപന്റെ കീഴിലാകും എന്നതാണ് ഇതിന്റെ പ്രത്യേകത . ഇക്കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലായിരുന്നു നരേന്ദ്ര മോദി രാജ്യത്തിനു മുന്നിൽ ഇത് പ്രഖ്യാപിച്ചത് .കരസേനാ മേധാവിയുടെ ചുമതലയൊഴിഞ്ഞ ബിപിൻ റാവത്താണ് ഇന്ത്യയുടെ ആദ്യ ഏക സേനാധിപതിയായത് .

നിലവിൽ അമേരിക്ക ,ബ്രിട്ടൻ,ചൈന,ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പദവിയോ തത്തുല്യ പദവികളോ നിലവിലുണ്ട് . സേനയുടെ ഏകോപനവും നവീകരണവുമായിരിക്കും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ ചുമതല .

സൈന്യത്തിനു നിർണായക നീക്കങ്ങൾ നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ ഏക സൈന്യാധിപന്റെ തീരുമാനത്തിനാകും പ്രാധാന്യം . കര,നാവിക,വ്യോമസേനകളെ ദ്രുതഗതിയിൽ വിന്യസിപ്പിക്കുന്നതിനും ,ഏറ്റുമുട്ടലിന്റെ ശേഷി പരിശോധിക്കുന്നതിനും ഇനി ഇന്ത്യക്ക് ഏക സൈന്യാധിപൻ ഉണ്ടാകും .

7 . ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാന കരാർ

ഏറ്റവും വലിയ യുദ്ധവിമാനക്കരാർ ഉണ്ടാകുമെന്ന മോദി സർക്കാരിന്റെ പ്രഖ്യാപനം വന്നതും ഈ വർഷമാണ് .1500 കോടി ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഈ കരാറാണ് ലോകത്തെ ഏറ്റവും വലിയ യുദ്ധ വിമാന കരാറായി കണക്കാക്കുന്നത് .കരാര്‍ സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞെന്നും വ്യോമസേനയുടെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് കരാറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്നും പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക് അടുത്തിടെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു . പോര്‍വിമാനങ്ങള്‍ക്ക് പുറമേ ടാങ്കുകളും കവചിത വാഹനങ്ങളും വാങ്ങാനുള്ള കരാറിനും നീക്കം നടക്കുന്നുണ്ട് . മാത്രമല്ല ഇന്ത്യൻ നാവികസേനയ്‌ക്കായി മുങ്ങി കപ്പലുകൾ നിർമ്മിക്കാൻ താല്പര്യമുള്ള കപ്പൽ നിർമ്മാതാക്കളിൽ നിന്നും കരാർ ക്ഷണിച്ചിട്ടുണ്ട് .

8 . അപ്പാഷെ

മിനിട്ടിൽ 128 മിസൈലുകൾ , എതു പരിതസ്ഥിതിയിലും ഏത് കാലാവസ്ഥയിലും തകരാത്ത പോരാട്ട വീര്യം , ഏത് ഇരുട്ടിനെയും ഭേദിക്കാനുള്ള കഴിവ് – 2019 ൽ ഇന്ത്യയ്‌ക്ക് ലഭിച്ച അപ്പാഷെയുടെ പ്രത്യേകതകൾ ഇവയാണ് .

ലോകത്തിലെ തന്നെ അത്യാധുനിക ഹെലികോപ്റ്ററുകളില്‍ ഒന്നാണ് അപ്പാഷെ. എഎച്ച് 64 ഇ. അപ്പാഷെ ഹെലികോപ്റ്ററുകളാണ് സേനയ്‌ക്കായി എത്തിയത് . അമേരിക്കന്‍ സൈന്യം ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാഷെ ഹെലികോപ്റ്റര്‍. ഇത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നതോടെ സേനയുടെ കരുത്ത് വര്‍ദ്ധിക്കുമെന്നാണ് വ്യോമസേന വൃത്തങ്ങളുടെ പ്രതികരണം . 22 അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ക്കുള്ള 13,952 കോടി രൂപയുടെ കരാര്‍ 2015 സെപ്റ്റംബറിലാണു വ്യോമസേനയും യുഎസ് ബോയിംഗും തമ്മില്‍ ഒപ്പിട്ടത്.പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തില്‍ നടന്ന ചടങ്ങില്‍ വ്യോമസേനാ മേധാവി  ബി എസ് ധനോവയാണ് സേനക്കായി അപ്പാഷെ ഹെലികോപ്ടറ്ററുകള്‍ ഏറ്റുവാങ്ങി.

9 മിഷൻ ശക്തി

മിഷൻ ശക്തി എന്ന ദൗത്യത്തിലൂടെ ബഹിരാകാശ രംഗത്ത് ഇന്ത്യ വൻ ശക്തിയായതായി കുതിച്ചുയർന്നതും ഈ വർഷമാണ് . ഇന്ത്യയുടെ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണം വിജയകരമായത് മാർച്ചിലായിരുന്നു . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ ആണിത്.ലോ എര്‍ത്ത് ഓര്‍ബിറ്റ് ഭ്രമണ പഥത്തിലുള്ള ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് ഇനി സാധിക്കും.ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മാത്രമാണ് ഇത്തരം മിസൈലുകള്‍ ഉണ്ടായിരുന്നത്. ഇതോടെ കരയിലും കടലിലും ആകാശത്തും മാത്രമല്ല ബഹിരാകാശത്തും ഇന്ത്യ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.

ശൂന്യാകാശത്ത് ഓർബിറ്റ് ചെയ്യുന്ന ഉപഗ്രഹത്തെ തകർക്കുകയാണ് ഇതിൽ ചെയ്യുന്നത് . .ലോ എർത്ത് ഓർബിറ്റ് (LEO ) സാറ്റലൈറ്റിനെപ്രതിരോധ വകുപ്  വികസിപ്പിച്ചെടുത്ത നൂതനമായ A-SAT മിസൈൽ വഴി വെറും മൂന്നുമിനിട്ടിനകം വിജയകരമായി നശിപ്പിക്കാൻ കഴിഞ്ഞു .ഉപഗ്രഹങ്ങളെ ലക്ഷ്യമാക്കി മിസൈൽ തൊടുക്കാനുള്ള സാങ്കേതിക വിദ്യ യാഥാർത്ഥ്യമാക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിട്ട് വർഷങ്ങളായി. അതാണ് 2019 ൽ നടപ്പിൽ വന്നത്

10 . മിഗ് 27

ഇന്ത്യൻ വ്യോമസേനയുടെ കില്ലർ വിമാനം മിഗ് 27 ചരിത്രത്തിന്റെ ഭാഗമായതും 2019 ൽ തന്നെ . ജോധ്പൂർ വ്യോമതാവളത്തിലെ ഏഴ് മിഗ്–27 വിമാനങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ്രൺ നിര്‍ത്തിയത് ഡിസംബർ 27 നാണ് . . ഭാരതത്തിന് ചെറുത്തു നിൽപ്പിന്റെയും, ആത്മാഭിമാനത്തിന്റെയും, രാജ്യസുരക്ഷയുടെയും ഭാഗമായ കാർഗിൽ യുദ്ധത്തിൽ നിർണ്ണായക പങ്കാണ് മിഗ് 27 വഹിച്ചത് .ജോധ്പൂരിലെ മിഗ് 27 ന്റെ സ്ക്വാഡ്രൺ എസ്‌ഡബ്ല്യുഎസിയിൽ എന്ന് മാത്രമല്ല രാജ്യമെമ്പാടും അവസാനത്തേതാണ് . മാത്രമല്ല ഇന്ത്യ അല്ലാതെ മറ്റ് രാജ്യങ്ങളൊന്നും മിഗ് നിലവിൽ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ ലോകത്തിൽ തന്നെ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി മാറി.

നിലവിൽ ഇന്ത്യയോട് പിടിച്ച് നിൽക്കാൻ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയാണ് പാകിസ്താൻ.ഇന്ത്യയേക്കാൾ കൂടൂതൽ ആയുധങ്ങൾ പാകിസ്താന്റെ പക്കലുണ്ടെന്നാണു സ്റ്റോക്കോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  റിപ്പോർട്ടും. എന്നാൽ ഇതൊന്നും ഇന്ത്യയുടെ പ്രതിരോധത്തെ തകർക്കാൻ ശേഷിയുള്ളതല്ല . കാരണം ആയുധങ്ങളുടെ എണ്ണത്തിൽ ഉപരി ഇന്ത്യ വിശ്വസിക്കുന്നത് കരുത്തിലാണ് , സ്വന്തം ജീവൻ സ്വന്തം മണ്ണിന് എന്ന ചങ്കുറപ്പോടെ നിൽക്കുന്ന ഇന്ത്യൻ സൈനികരുടെ മനക്കരുത്തിൽ…..യെ നയാ ഹിന്ദുസ്ഥാൻ ഹെ , യെ ഘർ മെം ഘുസേഗാ ഭീ ഔർ മാരേഗാ ഭീ……

Share1708TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies