സുരേഷ് ഗോപിയും ശോഭനയും കേന്ദ്ര കഥാപാത്രമാക്കി അനൂപ് സത്യന് ആദ്യമായി സംവിധാനം ചെയ്ത സിനിമയുടെ പേരും പോസ്റ്ററും പുറത്ത്. തികച്ചും കൗതുകകരമായ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.
‘വരനെ ആവശ്യമുണ്ട്’ എന്നാണ് ചിത്രത്തിന്റെ പേര്. ഒരു പത്രത്തിലെ വൈവാഹിക പരസ്യങ്ങളുടെ പേജിന്റെ മാതൃക പശ്ചാത്തലമാക്കിയാണ് പോസ്റ്റര്‍ തയ്യാറാക്കിയത്. വേഫെയറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിച്ച് ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്ശന്, ദുല്‍ഖര്‍ എന്നിവര്‍ വേഷമിടുന്ന സിനിമയുടെ പേരും പോസ്റ്ററും ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്റ് ചെയ്തത്.
Kicking off this decade with a truly special poster of a truly special film. The movie Varane Avashyamundu is a Wayfarer…
Posted by Dulquer Salmaan on Wednesday, January 1, 2020
സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിക്കുന്ന പ്രഖ്യാപനം വന്നതു മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. ഉര്‍വ്വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ മാസം അവസാനം ചിത്രം പ്രദര്‍ശനത്തിനെത്തും.