മോഹന്‍ ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്കുള്ള പുതുവത്സര സമ്മാനമായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
‘പുതുവത്സരാശംസകള്‍. ദൈവത്തിന്റെ അനുഗ്രഹത്തോടെ ഒരു ദൃശ്യവിരുന്നു ഈ വര്‍ഷം നിങ്ങള്‍ക്ക് ഞങ്ങള്‍ പ്രോമിസ് ചെയ്യട്ടെ, എന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ച ഒരു ചിത്രത്തോടെ മരക്കാര്‍-അറബിക്കടലിന്റെ സിംഹം’ എന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് കൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.
സാമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പ്രണവ് മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത്.
Here’s Proudly Presenting The First Look Poster Of Marakkar – Arabikadalinte Simham, Releasing On 26 March 2020….
Posted by Aashirvad Cinemas on Tuesday, December 31, 2019
കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന് ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്വന്, അര്ജുന് സര്‍ജ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറു കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് 26-ന് ചിത്രം തീയ്യേറ്ററുകളിലെത്തും . അഞ്ച് ഭാഷകളിലായി അയ്യായിരം തീയ്യേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.