ജനിച്ച നാട്ടിൽ അഭയാർത്ഥികളായി കഴിയേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ ഇതുവരെയാരും പറയാത്ത കഥ പറയുന്ന ശിക്കാര എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പുതുമുഖങ്ങളായ ആദിൽ ഖാനും സാദിയയുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.
വിധു വിനോദ് ചോപ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് കശ്മീരി പണ്ഡിറ്റ് ആയ, ജിഹാദി ഭീകരത മൂലം കശ്മീർ വിട്ട് പലായനം ചെയ്യേണ്ടി വന്ന രാഹുൽ പണ്ഡിറ്റും സംവിധായകനും ചേർന്നാണ്.
കശ്മീർ താഴ്വരയുടെ യഥാർത്ഥ അവകാശികൾ ആയ കശ്മീരി പണ്ഡിറ്റുകളെ രാത്രിക്ക് രാത്രി കൊന്നും, അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്തും, സ്വത്തു കവർന്നും, മോഷണം നടത്തിയും നാട് കടത്തിയ ജിഹാദി ഭീകരതയുടെ കഥ പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഭാരതത്തിന്റെ അഭിമാനമായ എആർ റഹ്മാനാണ് ശിക്കാരയുടെ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് സന്തേഷ് സന്തില്യ, അഭയ് സോപോരി എന്നിവർ ചേർന്നാണ്. വിനോദ് ചോപ്ര ഫിലിംസിന്റെ ബാനറിൽ സംവിധായകനായ വിധു വിനോദ് ചോപ്ര തന്നെ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് തിയേറ്ററുകളിലെത്തും.